Advertisment

സൗദി അറേബ്യയിൽ ഇനി ചാട്ടവാറടിയില്ല ! പകരം ഈ ശിക്ഷകൾ ..

New Update

കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ എന്ന രീതിയിൽ സൗദി അറേബ്യയിൽ നടന്നുവന്നിരുന്ന പരസ്യമായ ചാട്ടവാറടി എന്നെന്നേക്കുമായി അവസാനിപ്പിച്ചിരിക്കുന്നു.

Advertisment

സൗദി സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം ചാട്ടവാറടിക്കു പകരം കുറ്റവാളികൾക്ക് ഇനി പിഴയോ, തടവോ ആയിരിക്കും ശിക്ഷയായി നൽകുകയത്രേ.

publive-image

ഈ തീരുമാനം സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും മകനും ക്രൗൺ പ്രിൻസുമായ മൊഹമ്മദ് ബിൻ സൽമാനെയും സൗദിയിലെ മനുഷ്യാവകാശങ്ങൾ പുനഃസ്ഥാപിക്കുകയും പരിഷ്‌ക്കരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ലോകം നോക്കിക്കാണുന്നത്.

2015 ൽ പ്രസിദ്ധ എഴുത്തുകാരനും ബ്ലോഗറുമായ 'റൗഫ് ബദാവിയെ' പരസ്യമായി ചാട്ടവാറടിക്ക് വിധേയനാക്കിയതാണ് ലോകമെല്ലാം വിമർശിക്കപ്പെട്ടത്.

തന്റെ വെബ്സൈറ്റായ 'സൗദി ലിബറൽ നെറ്റ്‌വർക്ക്'വഴി റൗഫ് ബദാവി രാജകുടുംബത്തെയും ഇസ്‌ലാമിനെയും അപമാനിച്ചു എന്ന കുറ്റംചുമത്തി 10 വർഷത്തെ തടവും 1000 ചാട്ടവാറടിയുമാണ് അന്ന് ശിക്ഷ വിധിച്ചത്.

Advertisment