Advertisment

"ഞാൻ തെറ്റുകാരനല്ല. 2024 ൽ ശശി തരൂരിനെതിരെ മത്സരിക്കും" - ശ്രീശാന്ത്

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

"കഴിഞ്ഞമാസം എന്റെ അമ്മയുടെ ഒരു കാൽ നഷ്ടപ്പെട്ടു. ഞാൻ വീണ്ടും ഗ്രൗണ്ടിൽ കളിക്കുന്നത് കാണണ മെന്നുള്ള ആഗ്രഹം അമ്മ ഉപേക്ഷിച്ചു. എന്റെ അച്ഛൻ കഴിഞ്ഞ അഞ്ചരവർഷമായി രോഗബാധിതനാണ്. ഞാൻ വീണ്ടും കളിക്കളത്തിലറിങ്ങുന്നതു കാണണമെന്ന് അച്ഛന് വലിയ ആഗ്രഹമുണ്ട്..എന്റെ അമ്മ, അച്ഛൻ രണ്ടുമക്കൾ ഇവരാണെ സത്യം ഞാൻ മാച്ച് ഫിക്‌സിംഗ് നടത്തിയിട്ടില്ല.

Advertisment

publive-image

ഞാൻ ശശി തരൂരിന്റെ ആരാധകനാണ്. എന്നെ മനസ്സിലാക്കുകയും എന്റെ ആപദ്ഘട്ടത്തിൽ എന്നെ സഹായിക്കുകയും ചെയ്തത് അദ്ദേഹമായിരുന്നു. അതൊക്കെ ഒരുവശത്ത് , പക്ഷേ 2024 ൽ നടക്കാൻ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഞാൻ തിരുവനന്തപുരത്ത് അദ്ദേഹത്തിനെതിരേ മത്സരിക്കുക മാത്രമല്ല അദ്ദേഹത്തെ തോൽപ്പിക്കുകയും ചെയ്യും."

ഇന്ത്യൻ എക്സ്പ്രസ്സിനു നൽകിയ അഭിമുഖത്തിലാണ് ശ്രീശാന്ത് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ഐ പി എല്‍ മാച്ചു ഫിക്‌സിംഗുമായി ബന്ധപ്പെട്ട് 2013 ഡിസംബർ 13 ന് ബിസിസിഐ ശ്രീശാന്തിന് ക്രിക്കറ്റിൽ നിന്നും ആജീവനാന്ത വിലക്കേർപ്പെടുത്തിയിരുന്നത് സുപ്രീം കോടതി അവസാനിപ്പിക്കുകയും ശ്രീശാന്തിന്റെ ശിക്ഷയെപ്പറ്റി 3 മാസത്തിനകം നിർണ്ണയമെടുക്കാൻ കോടതി ബിസിസിഐ ലോക്‌പാലിനോട് നിർദ്ദേശിക്കുകയുമായിരുന്നു.

ഇതേത്തുടർന്ന് ജസ്റ്റിസ് ഡി.കെ ജെയിൻ അദ്ധ്യക്ഷനായ സമിതി ശ്രീശാന്തിന്റെ വിലക്ക് 7 വർഷമായി കുറക്കുകയുണ്ടായി. 2020 ആഗസ്റ്റിൽ വിലക്കവസാനിക്കുമ്പോൾ കളിക്കളത്തിലേക്കു മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹമിപ്പോൾ.

Advertisment