Advertisment

അറിയുമോ നിങ്ങളുടെ 'മലം' ഒരു ദിവ്യഔഷധമാണ് ! ഇന്ന് പലർക്കും ഇത് വരുമാനമാർഗ്ഗം കൂടിയാണ് !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ശ്ചര്യജനകമായ പരിണാമങ്ങൾക്കിടയാക്കിയ വൈദ്യശാസ്ത്രത്തിലെ ഏറ്റവും പുതിയ കണ്ടുപിടിത്തമാണ് മനുഷ്യ മലം ഉപയോഗിച്ചുള്ള ചികിത്സാരീതി.പാശ്ചാത്യരാജ്യങ്ങളിൽ ഇതുസംബന്ധമായ പഠനങ്ങളും ഗവേഷണങ്ങളും തകൃതിയായി നടക്കുകയാണ്.

Advertisment

കേട്ടാൽ അറപ്പു തോന്നുമെങ്കിലും സംഗതി വാസ്തവമാണ്. ഒരു വ്യക്തിയിൽ നിന്ന് ശേഖരിക്കുന്ന മലം ചികിത്സാ ലാബിലെ പ്രോസസിങ്ങിനുശേഷം മറ്റൊരു വ്യക്തിയുടെ കുടലിൽ നിക്ഷേപിച്ചു നടത്തുന്ന ചികിത്സാരീതിയാണ് Fecal microbiota transplantation (FMT).

publive-image

മറവിരോഗമായ അൽഷിമേഴ്‌സ്, വിവിധയിനം അലർജികൾ, ഹൃദയസംബന്ധമായ രോഗങ്ങൾ, പലതരം ക്യാൻസറുകൾ ,ആസ്തമ ,നാഡീരോഗങ്ങൾ ,അപസ്മാരം എന്നിവയ്ക്ക് ഈ ചികിത്സാരീതി ഫലപ്രദമാണെന്ന് തെളിഞ്ഞിരിക്കുന്നു. സസ്യഭുക്കുകളായ വ്യക്തികളുടെ മലമാണ് കൂടുതൽ ഉപയോഗപ്രദമത്രെ. Super poo donors എന്നാണിവർ അറിയപ്പെടുന്നത്.

മാംസഭുക്കുകളുടേയും സസ്യഭുക്കുകളുടേയും മലത്തിലുള്ള ബാക്ടീരിയകളുടെ അന്തരവും അവയുടെ നിലവാരവും ഇപ്പോൾ വിശദമായ ഗവേഷണത്തിന് വിധേയമായിരിക്കുകയാണ്.

publive-image

Super Poo ചികിത്സാരീതി ഇപ്പോൾ അമേരിക്കയിലും ബ്രിട്ടനിലും തരംഗമായി മാറിയിരിക്കുകയാണ്. Super poo donors നെത്തേടി സോഷ്യൽ മീഡിയയിൽ വരെ പരസ്യം വ്യാപകമാണ്. അമേരിക്കയിൽ ഇപ്പോൾത്തന്നെ 5000 ത്തിലധികം Super poo donors സജീവമാണ്. Stool Donation ലക്ഷ്യമിട്ട്, "നിങ്ങളുടെ മലം മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നു. ദയവായി അത് Donate ചെയ്യുക" എന്ന പരസ്യങ്ങൾ അമേരിക്കയിലും യൂറോപ്പിലും ഇപ്പോൾ വ്യാപകമായി നടക്കുന്നുണ്ട്.

ഇന്ന് പലർക്കും ഇത് വരുമാനമാർഗ്ഗം കൂടിയായിരിക്കുന്നു. ഓഫിസിലും ,സ്‌കൂളിലും പോകുന്നവർ ക്ലിനിക്കുകൾ നൽകുന്ന ടിന്നുകളിൽ തങ്ങളുടെ മലം പാക്കുചെയ്ത് അവിടുത്തെ കൗണ്ടറുകളിൽ ഏൽപ്പിക്കുന്നു. ഒരു തവണത്തെ ടിന്നിന് 50 ഡോളറാണ് Super poo donors നു നൽകുന്ന പ്രതിഫലം. 18 നും 50 നുമിടയിൽ പ്രായമുള്ളവരുടെ മലം മാത്രമാണ് ഇങ്ങനെ ശേഖരിക്കുന്നതും ചികിത്സയ്ക്കായി ഉപയോഗിക്കുന്നതും.

publive-image

ഓരോ 2 മാസം കൂടുമ്പോഴും Super poo donors ന്റെ രക്തവും മലവും പരിശോധന നടത്തുകയും Stool ഡോണെറ്റ് ചെയ്യാൻ യോഗ്യരാണെന്ന് തെളിയിക്കുകയും ചെയ്യേണ്ടതുണ്ട്. മാത്രമല്ല അവർക്കു മറ്റു രോഗങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകാനും പാടുള്ളതല്ല.ഒരു ഡോണർ കുറഞ്ഞത് ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും Stool നൽകേണ്ടതുണ്ട്.

Super poo donors ന്റെ മലം ഉന്നത ക്വാളിറ്റിയുള്ളതാണ്. അതിലുള്ള ആയിരക്കണക്കിന് ബാക്ടീരിയകളാണ് അന്യവ്യക്തികളിൽ രോഗശാന്തിക്കായി പ്രവർത്തിക്കുന്നത്. ലാബിലെ നിരവധി പ്രോസസുകൾക്കുശേ ഷമാണ് ഉപദ്രവകാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കിയശേഷമാണ് മലം മറ്റൊരു വ്യക്തിയുടെ കുടലിൽ നിക്ഷേപിക്കുന്നത്. അതിലെ പരശ്ശതം അനുകൂല ബാക്ടീരിയകളുടെ( ജീവാണുക്കൾ) പ്രവർത്തനഫലമായാണ് വ്യക്തിക്ക് രോഗശമനം ഉണ്ടാകുന്നത്.

publive-image

സസ്യഭുക്കുകളായ വ്യക്തികളുടെ മലം ഉന്നത ക്വാളിറ്റി ഉള്ളതാകാനുള്ള കാരണമായി കണ്ടെത്തിയിരിക്കു ന്നത് അതിലെ രോഗപ്രതോരോധശേഷിയുള്ള ബാക്ടീരിയകളുടെ എണ്ണത്തിലുള്ള വർദ്ധനയാണ്.ഈ ജീവാ ണുക്കൾ രോഗബാധിതനായ വ്യക്തിയുടെ കുടലിൽ നിക്ഷേപിക്കുമ്പോൾ അവ രോഗിയുടെ ശരീരത്തിൽ കൂടുതൽ പ്രവർത്തനനിരതമാകുന്നു.സാധാരണയായി വേദനാസംഹാരികളും ആന്റി ബയോട്ടിക്ക് മരുന്നുകളും കഴിക്കുന്ന വ്യക്തികളുടെ ശരീരത്ത് രോഗപ്രതിരോധശേഷിയുള്ള ജീവാണുക്കൾ വളരെ കുറവായിരിക്കും. അതിനുള്ള പ്രതിവിധിയാണ് ഈ ചികിത്സാരീതി എന്ന് പറയപ്പെടുന്നു.

നമുക്ക് കാത്തിരുന്നു കാണാം. ഈ വിഷയത്തിൽ കൂടുതൽ ഗവേഷണ ഫലങ്ങൾക്കായി.

ആദ്യചിത്രം . Super Poo Donor ഉം ബ്രിട്ടീഷ് യൂണിവേഴ്സിറ്റി യിലെ Student Support Administrator മായ 31 കാരി 'ക്ലൗഡിയ കാമ്പനേല' യുടേതാണ്. Stool Donation ചെയ്യാനായി വ്യക്തികളെ പ്രേരിപ്പിക്കുന്ന ജോലിയിലും അവരിപ്പോൾ വ്യാപൃതയാണ്.

Advertisment