Advertisment

കൊറോണക്കാലത്തെ സുപ്രീം കോടതിയുടെ ഐതിഹാസിക വിധി !

New Update

'വിദ്യാഭ്യാസം കച്ചവടമല്ല. വിദ്യാദാനം എന്ന മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിക്കണം'.

Advertisment

ഈ വിധി ആരുമധികം ശ്രദ്ധിച്ചില്ല, കേരളത്തിലെ പത്ര ദൃശ്യമാദ്ധ്യങ്ങൾ അത് വിഴുങ്ങി.

ന്യൂനപക്ഷ മെഡിക്കൽ കോളേജുകളിൽ സ്വന്തo നിലയ്ക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്ന ന്യൂനപക്ഷ സമുദായങ്ങൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി അനിവാര്യവും ഐതിഹാസികവുമായ ഈ വിധി ഇന്നലെ പുറപ്പെടുവിച്ചത്.

publive-image

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) വഴി മാത്രമേ ഇനിമുതൽ ന്യൂനപക്ഷമുൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ കോളേജുകളിലും അഡ്മിഷൻ പാടുള്ളൂവെന്നും എൻട്രൻസ് വഴി മെറിറ്റിൽ വരുന്ന വിദ്യാർത്ഥികൾക്കാണ് അഡ്മിഷൻ നൽകേണ്ടതെന്നും കോടതി അസന്നിഗ്ദ്ധമായി പ്രസ്താവിച്ചു.

ന്യൂനപക്ഷ സംഘടനകൾ നൽകിയ ഹർജിയിൽ തങ്ങൾക്ക് സ്വന്തമായി എൻട്രൻസ് ടെസ്റ്റ് നടത്താനും അതിലൂടെ അഡ്മിഷൻ നൽകാനും അനുവദിക്കണമെന്ന ഹർജിയാണ് കോടതി തള്ളിക്കളഞ്ഞത്.

ഭരണഘടനാ അനുശാസിക്കുന്ന വകുപ്പ് 30 പ്രകാരം ന്യൂനപക്ഷ സമുദായങ്ങൾക്ക്‌ വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തനാനുമതിയുണ്ടെന്നും അതേ വകുപ്പിലെ 50 -)o പാരഗ്രാഫ് അനുസരിച്ചു തങ്ങളുടെ ഇഷ്ടമനുസരിച്ച് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ അധികാരമുണ്ടെന്നുമുള്ള വാദവും കോടതി അംഗീകരിച്ചില്ല. നീറ്റ് അനുസരിച്ചുള്ള അഡ്മിഷൻ മത സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന വാദവും കോടതി തള്ളിക്കളഞ്ഞു.

സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും വെവ്വേറെ നടത്തിയിരുന്ന എൻട്രൻസ് പരീക്ഷകളിൽ വ്യാപകമായ അഴിമതി ബോധ്യമായതിനാലാണ് രാജ്യമൊട്ടാകെ ഒറ്റ എൻട്രൻസ് നടത്താൻ സർക്കാർ തീരുമാനിച്ചത്. ഇതാണ് ന്യൂനപക്ഷങ്ങളെ നിയമനടപടിക്ക് പ്രേരിപ്പിച്ചത്.

" വിദ്യാഭ്യാസം കച്ചവടമല്ല. വിദ്യാദാനം എന്ന മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിക്കണം. എന്നാൽ ഇന്നത് വ്യാപാരമായി മാറിയിരിക്കുന്നു. മെറിറ്റിൽ വരുന്നവർക്ക് പ്രവേശനം നൽകുകയെന്നത് വിദ്യാർത്ഥികളുടെ പൊതുതാൽപ്പര്യം കൂടിയാണ്.

മിടുക്കന്മാക്കും മിടുക്കികൾക്കുമാണ് അവസരം ലഭിക്കേണ്ടത്. അഴിമതി ഇല്ലാതാക്കാനാണ് നീറ്റ് കൊണ്ടുവന്നത്. അതിലും പോരായ്മകളുണ്ട്. അതും കാലാകാലങ്ങളിൽ പരിഹരിക്കപ്പെടും." കോടതി വ്യക്തമാക്കി.

publive-image

ഇത് വളരെ സുപ്രധാനമായ വിധിതന്നെയാണ്. വലിയ അഴിമതിയാണ് ഇതുവരെ നടന്നുകൊണ്ടിരുന്നത്. ഇതിന്റെ ഗുണഭോക്താക്കൾ ചില വ്യക്തികൾ മാത്രമാണ്. സമുദായങ്ങളുടെ പേരിലാണെങ്കിലും അഡ്മിഷന് സമുദായാംഗങ്ങൾക്കുപോലും പലപ്പോഴും ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല.

അടുത്തതായി നിയന്ത്രിക്കേണ്ടത് ഡീംഡ് യൂണിവേഴ്സിറ്റികളെയാണ് ( കൽപ്പിത സർവ്വകലാശാലകൾ). ഒരു സമുദായത്തിന്റെയോ, വിഭാഗത്തിന്റെയോ, ഗ്രൂപ്പിന്റേയോ പേരിൽ നടത്തപ്പെടുന്ന ഇവരുടെ സർവ്വകലാശാലകളിലും ഇതുതന്നെയാണ് നടക്കുന്നത്.

സുപ്രീം കോടതി ഉദ്ബോധിപ്പിച്ച 'വിദ്യാഭ്യാസം കച്ചവടമല്ല , വിദ്യാദാനം എന്ന പാരമ്പര്യം കാത്തുസൂക്ഷിക്കണം' എന്ന മഹത്തായ ആശയം നടപ്പാക്കണമെങ്കിൽ ഇന്ത്യയിലെ മുഴുവൻ കൽപ്പിത സർവ്വകലാശാലകളിലെയും കൂടി അഡ്മിഷനുകൾ സർക്കാർ തലത്തിൽ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരേണ്ടതുതന്നെയാണ്.

Advertisment