Advertisment

പുതിയ സുപ്രീംകോടതി സമുച്ചയം: അന്താരാഷ്ട്രനിലവാരമുള്ള രണ്ട് ഓഡിറ്റോറിയം. അത്യാധുനികമായ മൂന്നുനില ലൈബ്രറി. പഴയ കെട്ടിടത്തിൽനിന്ന് പുതിയ ബിൽഡിംഗിലേക്കു പോകാനായി മൂന്നു ടണലുകൾ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

12.19 ഏക്കറിൽ അത്യാധുനികസൗകര്യങ്ങളോടെ അന്താരാഷ്ട്രനിലവാരത്തിൽ 885 കോടി രൂപാ മുടക്കി നിർമ്മിച്ചിരിക്കുന്ന പുതിയ സുപ്രീം കോടതി മന്ദിരത്തിൽ സുരക്ഷക്കായി 825 CCTV ക്യാമറകളും വൈദ്യുതിക്കുവേണ്ടി വിസ്തൃതമായ സോളാർ പാനലുകളും ഘടിപ്പിച്ചിട്ടുണ്ട്. ആവശ്യമായി വരുന്ന വൈദ്യുതിയുടെ 40% സോളാറിൽ നിന്നാകും ലഭിക്കുക.

Advertisment

publive-image

പുതിയ കെട്ടിടത്തെ 5 ബ്ലോക്കുകളായി തിരിച്ചിരിക്കുന്നു. 650 പേർക്കും 250 പേർക്കുമിരിക്കാവുന്ന അന്താരാഷ്ട്രനിലവാരമുള്ള രണ്ട് ഓഡിറ്റോറിയം, ഒരു മീറ്റിംഗ്‌ റൂം, ഒരു വട്ടമേശ കോൺഫെറൻസ് റൂം, അത്യാധുനികമായ മൂന്നുനില ലൈബ്രറി എന്നിവയും ഒരുക്കിയിരിക്കുന്നു.

publive-image

കെട്ടിടത്തിലെ സെൻസർ ഘടിപ്പിച്ച LED ലൈറ്റുകൾ ആളൊഴിയുന്നതനുസരിച്ചു താനേ അണയുന്നവയാണ്. കെട്ടിടം മുഴുവൻ സെൻട്രലൈസ്‌ഡ്‌ AC യാണ്. ഫൈലുകളെല്ലാം ഡിജിറ്റലായി മാറ്റാനുള്ള IT സെല്ലും ഇവിടെ പ്രവർത്തിക്കും.

publive-image

1800 കാറുകൾക്ക് ഇവിടെ പാർക്കിംഗ് സൗകര്യമുണ്ട്. ഒരുലക്ഷം ലിറ്റർ മഴവെള്ള സംഭരണിയും വേസ്റ്റ് വാട്ടർ കുടിവെള്ളമാക്കുന്ന പ്ലാന്റും സജ്ജമാക്കിയിട്ടുണ്ട്.

publive-image

കോടതി മുറികൾ പഴയകെട്ടിടത്തിലാകും തുടർന്നും പ്രവർത്തിക്കുക. പഴയ കെട്ടിടത്തിൽനിന്ന് പുതിയ ബിൽഡിംഗിലേക്കു പോകാനായി മൂന്നു ടണലുകൾ നിർമ്മിച്ചിരിക്കുന്നു. ഒന്ന് ജഡ്ജിമാർക്ക്, മറ്റൊന്ന് വക്കീലന്മാർക്ക് മൂന്നാമത്തേത് റിക്കാർഡുകൾ കൊണ്ടുപോകാനും മറ്റുമായി ഉദ്യോഗസ്ഥർക്ക്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് കഴിഞ്ഞ ബുധനാഴ്ച കെട്ടിടം ഉദ്ഘാടനം ചെയ്തു.

Advertisment