Advertisment

വെള്ളത്തിൽ മുങ്ങി വെനീസ് നഗരം ! ഇത് ഞങ്ങളുടെ ഹൃദയത്തിലേറ്റ പ്രഹരമെന്ന് പ്രധാനമന്ത്രി

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

റ്റാലിയൻ പുരാതന നഗരത്തിന്റെ 80% വും ഇപ്പോൾ വെള്ളത്തിനടിയിലാണ്. സെൻട്രൽ മെഡിറ്ററേനിയൻ കടലിൽ ഉണ്ടായ ശക്തമായ കൊടുങ്കാറ്റും അതിന്റെ ഫലമായ വേലിയേറ്റവുമാണ് ഇപ്പോഴത്തെ ഈ വിപത്തിനു കാരണമായത്.

Advertisment

publive-image

ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപിത പൗരാണികസമ്പത്തുകൾ പലതും വെള്ളം കയറി നഷ്ടമായിരിക്കുന്നു. കഴിഞ്ഞ 53 വർഷത്തിനിടെ ആദ്യമായാണ് ഇത്രവലിയ വെള്ളപ്പൊക്കം വെനീസിനെ ബാധിക്കുന്നത്.

publive-image

ടൂറിസ്റ്റുകൾ ഭൂരിഭാഗവും വെനീസ് വിടുകയാണ്. വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം നിറഞ്ഞുകിടക്കുകയാണ്. കോടിക്കണക്കിനു യൂറോയുടെ നഷ്ടമാണ് ഇപ്പോൾത്തന്നെ കണക്കാക്കുന്നത്.

വേലിയേറ്റം വീണ്ടും ശക്തിപ്രാപിക്കുമെന്ന ഭീതിയിൽ ആളുകൾ നഗരത്തിൽനിന്നും വൻതോതിൽ പലായനം ചെയ്യുകയാണ്.

publive-image

വെള്ളപ്പൊക്കം മൂലം ഇറ്റാലിയൻ സർക്കാർ വെനീസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകഴിഞ്ഞു.. "ഇത് ഞങ്ങളുടെ ഹൃദയത്തിലേറ്റ പ്രഹരമാണെന്നാണ്" ഇറ്റാലിയൻ പ്രധാനമന്ത്രി Giuseppe Conte പറഞ്ഞത്. Unesco world heritage സൈറ്റുകൾ പലതും നഷ്ടപ്പെട്ടതാണ് ഇറ്റാലിയൻ ജനതയുടെ ഏറ്റവും വലിയ ദുഃഖം.

publive-image

പ്രസിദ്ധമായ 12 -)o നൂറ്റാണ്ടിലെ St Mark's Basilica യ്ക്കും അതിന്റെ ഗ്രേവ്‌ യാർഡിനും നാശനഷ്ടങ്ങൾ കൂടുതലാണ്.

നഗരത്തിൽ വെള്ളം ഇപ്പോൾ 6 മുതൽ 8.7 അടിവരെ ഉയരത്തിലാണ് നിലകൊള്ളുന്നത്.

Advertisment