സ്വപ്നസാഫല്യം ! 3000 അടി ഉയരത്തിൽ സാഹസികമായൊരു വിവാഹം !

പ്രകാശ് നായര്‍ മേലില
Wednesday, July 10, 2019

വിവാഹം അവിസ്മരണീയമാക്കാൻ പലരും പലവിധത്തിലുള്ള സാഹസികരീതികൾ തെരെഞ്ഞെടുക്കാറുണ്ട്. ആകാശത്തും, കടലിനടിയിലും, മലമുകളിലും, ആഢംബരനൗകളിലുമൊക്കെ യുവമിഥുനങ്ങൾ പരസ്പ്പരം വിവാഹിതരായ വാർത്തകൾ നമ്മൾ നിരവധി വായിച്ചിട്ടുണ്ട്. ഇവയിൽ മിക്കതും വളരെ സാഹസികമായ രീതിയിലാണ് നടത്താറുള്ളത്.

ഇവിടെയും അതുതന്നെയാണ് സംഭവിച്ചത്. നോർവേയിലെ വളരെ പ്രസിദ്ധമായ വിനോദസഞ്ചാരസ്ഥലമാണ് Kjeragbolten. പ്രത്യേകിച്ചും അവിടുത്തെ മലയിടുക്കുകൾ കയറുകയെന്നത് വളരെയേറെ ദുഷ്ക്കരവും സാഹസികമാണ്.

Kjeragbolten ലെ 3000 അടി ഉയരത്തിൽ രണ്ടു മലകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതുപോലുള്ള ഒരു വലിയ കല്ലിൽ അമേരിക്കയിൽ നിന്നുള്ള ‘ക്രിസ്ത്യൻ റിച്ചാർഡ്‌സും’ കാമുകിയായ ‘ബെക്സ് മോർലെ’ യും വിവാഹിതരാകുന്നതാണ് ദൃശ്യം. തങ്ങളുടെ വിവാഹം തികച്ചും വേറിട്ട രീതിലിലായിരിക്കണമെന്നത് ഇരുവരുടെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ആ അന്വേഷണമാണ് അവരെ ഇവിടെയെത്തിച്ചത്.

ക്രിസ്ത്യൻ റിച്ചാർഡ്‌സ് കാമുകിയുടെ വിരലിൽ മോതിരമണിയിച്ചശേഷം ഇരുവരും അൽപ്പനേരം ആലിംഗ നബദ്ധരായതുവരെയുള്ള 5 മിനിട്ടുനേരത്തെ അവരുടെ ജീവിതത്തിലെ അസുലഭമുഹൂർത്തം അങ്ങനെ ഇരുവരുടെയും ആഗ്രഹസഫലീകരണം കൂടിയായി എന്ന് പറയാം.

ബന്ധുക്കളും സുഹൃത്തുക്കളും താഴെ ദൂരെനിന്ന് ഇത് വീക്ഷിക്കുന്നുണ്ടായിരുന്നു. ചടങ്ങുകൾക്കുശേഷം വളരെ പെട്ടെന്നുതന്നെ ഇരുവരോടും പുറത്തുവരാൻ അവർ നിർദ്ദേശിച്ചു. കാരണം പരിശീലനം നേടാത്തവർക്ക് ആ മലയിടുക്കുകൾ അത്ര സുരക്ഷിതമല്ല എന്നതുതന്നെ.

 

×