Advertisment

ഇന്ന് വേൾഡ് അനിമൽ ഡേ.. മനുഷ്യൻ ഭൂമിയിൽ ഏകനാകുന്ന കാലം വിദൂരമല്ല !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

നാമറിയണം :-

Advertisment

ഇക്കഴിഞ്ഞ 44 വർഷത്തിനിടെ 60% വന്യജീവികൾ ഭൂമിയിൽ ഇല്ലാതായി.ഓരോ മൂന്നുമണിക്കൂറിലും 30000 ജീവജന്തുവർഗ്ഗം ഭൂമിയിൽനിന്ന് വിലുപ്തമായിക്കൊണ്ടിരിക്കുന്നു.

മനുഷ്യനെ ഏറെ സ്നേഹിച്ചിരുന്ന നമുക്കുചുറ്റുപാടും സദാ പാട്ടുപാടിആർത്തുല്ലസിച്ചുനടന്നിരുന്ന കുരുവികൾ ഭൂമിയിൽ നിന്നപ്രത്യക്ഷമാകുകയാണ്. ഭൂമിയിൽ ഉണ്ടായിരുന്നത്തിന്റെ പകുതിയോളം അവ ഇന്നില്ല. കാരണം അജ്ഞാതം..

publive-image

ഒരു വർഷം ലോകമാകെ 70000 മൃഗങ്ങൾ കൊല്ലപ്പെടുന്നു.ഒരു ദിവസം ശരാശരി 100 ആനകൾ കൊല്ലപ്പെടുന്നു. വെള്ളത്തിൽ ജീവിച്ചിരുന്ന 83% ജീവികളും ഇല്ലാതായിക്കഴിഞ്ഞു.

ഇന്ന് ലോകമൊട്ടാകെ 770 കോടി മനുഷ്യരുണ്ട്. ലോകമാകെ വിവിധയിനത്തിൽപ്പെട്ട കോടിക്കണക്കിനു മൃഗങ്ങളുമുണ്ട്. എന്നാൽ മനുഷ്യൻ മൂലം 1970 നും 2014 നുമിടയിൽ അവയിൽ 63 % മൃഗങ്ങളാണ് ഇല്ലാതായത്. പക്ഷേ ഈ കാലയളവിൽ മനുഷ്യജനസംഖ്യ ലോകത്ത് ഇരട്ടിയായി ഉയർന്നുവന്നതും നാമറിയണം.

മനുഷ്യന്റെ അനാസ്ഥയും സ്വാർത്ഥതയും മൂലം നമുക്കൊപ്പം ഈ ഭൂമിയിൽ സസുഖം ജീവിച്ചിരുന്ന നിരവധി അനവധി പക്ഷിമൃഗാദികൾക്കു വംശനാശം സംഭവിക്കുകയും അവ ഭൂമിയില്നിന്നുതന്നെ അപ്രത്യക്ഷമാകുകയും ചെയ്തുകൊണ്ടിരിക്കുന്നു. അവസ്ഥയിങ്ങനെ തുടർന്നാൽ മനുഷ്യൻ ഭൂമിയിൽ ഏകനാകുന്ന കാലം വിദൂരമല്ല.

ഹാർവേഡ്‌ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

Advertisment