Advertisment

ചോരവീണ മണ്ണിൽനിന്നുയർന്നുവന്ന അംബരചുംബിയായ പുതുസൗധം

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

മേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകര ആക്രമണത്തില്‍ ( 9/11 ) തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ പുനര്‍നിര്‍മ്മിച്ചതാണ് ഇത്.

Advertisment

ആക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ നിന്ന അതേ സ്ഥലത്ത് 104 നിലകളില്‍ നിര്‍മ്മിച്ച "വണ്‍ വേള്‍ഡ് ട്രേഡ് സെന്റര്‍" എന്ന ഈ ആധുനിക സൌധത്തിൽ പൊതുജനങ്ങൾക്കു സന്ദർശനം അനുവദിക്കപ്പെട്ടിട്ടുണ്ട്.

publive-image

നൂറാം നിലയില്‍ നിന്ന് നോക്കിയാല്‍ 80 കിലോമീറ്റര്‍ ചുറ്റളവി ലുള്ള സ്ഥലങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. നൂറാം നിലയിലെ ഡക്കില്‍ നിന്ന് നമുക്ക് ന്യൂ യോര്‍ക്ക്‌ ,മാന്‍ഹട്ടന്‍ ,സ്ടാച്ച്യു ഓഫ് ലിബര്‍ട്ടി, ബുക്കലിന്‍ ബ്രിഡ്ജ്,എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ്‌ ,ഗ്രൌണ്ട് സീറോ മെമ്മോറിയല്‍ എന്നിവ വ്യക്തമായി കാ ണാം. ഡക്കിലെല്ലാം വലിയ മാഗ്നിഫയിംഗ് ഗ്ലാസ്സ് ഫിറ്റ്‌ ചെയ്തിരിക്കുന്നു. നേരേ താഴെയുള്ള കാഴ്ചകള്‍ വരെ ഇതുമൂലം നമുക്ക് അനായാസം കാണാന്‍ സാധിക്കും. (ചിത്രം കാണുക)

publive-image

ആളുകളെ ഗ്രൌണ്ട് ഫ്ലോറില്‍ നിന്ന് മുകളിലെ ഡക്കി ലെത്തി ക്കുന്ന ഹൈ സ്പീഡ് ലിഫ്റ്റ്‌ കേവലം 47 സെക്കണ്ട് കൊണ്ടാണ് നമ്മളെ നൂറാം നിലയിലെത്തിക്കുക.അതായത് ഒരു സെക്ക ണ്ടില്‍ 38 അടി ഉയരത്തിലെത്തുന്നതാണ് ഈ ലിഫ്റ്റ്‌.

publive-image

വണ്‍ വേള്‍ഡ് സെന്റര്‍ സന്ദര്‍ശിക്കാന്‍ ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക് 2030 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്.1776 അടി ഉയര ത്തിലുള്ള ഒബ്സെര്‍വേഷന്‍ ഡക്ക് മൂന്നു നിലകളിലാണ് നിര്‍ മ്മിച്ചിരിക്കുന്നത്.നൂറാം നില തൊട്ട് മുകളില്‍. ഈ മൂന്നു നില കളിലുമായി 2000 മാഗ്നിഫയിംഗ് ഗ്ലാസ്സ് ഫിറ്റ്‌ ചെയ്തിട്ടുണ്ട്.

publive-image

അങ്ങനെ തകര്‍ന്നു വീണ വേള്‍ഡ് ട്രേഡ് സെന്റര്‍ നിന്ന അതേ സ്ഥാനത്ത് ഒരു ഫീനിക്സ് എന്ന കണക്കെ ആധുനിക സജ്ജീകര ണങ്ങളോടെ പുതിയ രൂപത്തിലും ഭാവത്തിലും വേള്‍ഡ് ട്രേഡ് സെന്റര്‍ " വണ്‍ വേള്‍ഡ് ട്രേഡ് സെന്റര്‍" ആയി അമേരിക്ക യില്‍ വീണ്ടും പുനരവതരിച്ചിരിക്കുന്നു.

publive-image

Advertisment