Advertisment

ചൊവ്വയിലെ മനുഷ്യവാസം: രൂപരേഖ പുറത്തുവിട്ട് ശാസ്ത്രജ്ഞർ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ചുവന്ന ഗ്രഹമായ ചൊവ്വയിൽ ഭാവിയിൽ സംഭവിക്കാൻ പോകുന്ന മനുസ്യവാസം എങ്ങനെയായിരിക്കുമെന്നതിന്റെ ഒരേകദേശ രൂപരേഖ പുറത്തുവിട്ടിരിക്കുകയാണ് ബ്രിട്ടീഷ് ശാസ്‌ത്രജ്ഞർ....

Advertisment

publive-image

ഈ വിഷയത്തിൽ വളരെക്കാലമായി ലോകമെമ്പാടും റിസേർച്ചും ചർച്ചകളും നടന്നുവരുകയാണ്. ലോകത്തു വർദ്ധിച്ചുവരുന്ന ജനസംഖ്യയും നാച്ചുറൽ റിസോഴ്‌സുകളുടെ അഭാവവും മനുഷ്യനെ മറ്റു ഗ്രഹങ്ങളിലേക്കു ചേക്കേറാൻ പ്രേരിപ്പിക്കുന്ന പ്രധാനഘടകങ്ങളാണ്.

publive-image

ഇപ്പോൾ ബ്രിട്ടനിലെ ശാസ്ത്രജ്ഞരും ആർക്കിടെക്ക്റ്റുകളും ചേർന്നാണ് ചൊവ്വാ ഗ്രഹത്തിലെ മനുഷ്യ വാസത്തിന്റെ റോഡ് മാപ്പ് തയ്യറാക്കിയിരിക്കുന്നത്. അടുത്തിടെ നടന്ന ഒരു സർവ്വേ പ്രകാരം ബ്രിട്ടനിലെ പത്തിൽ ഒരു വ്യക്തിവീതം ചൊവ്വയിൽ സ്ഥിരതാമസം ആഗ്രഹിക്കുന്നവരാണത്രേ.

publive-image

ചൊവ്വയിൽ നിർമ്മിക്കുന്ന വീടുകൾ മനുഷ്യനെ എല്ലാ പ്രാകൃതിക വിപത്തിൽനിന്നും രക്ഷനേടാനുതകുന്ന തരത്തിലുള്ളവയായിരിക്കും. ചൊവ്വയിലെ കോസ്മിക്ക് കിരണങ്ങൾ മൂലം ഭവിക്കാവുന്ന റേഡിയേഷൻ, അവിടെ അടിക്കടി വീശിയടിക്കുന്ന കൊടുങ്കാറ്റ്‌ എന്നിവയിൽനിന്നൊക്കെ പൂർണ്ണ സുരക്ഷ നൽകുന്ന തരത്തിലായിരിക്കും ഇവയുടെ നിർമ്മാണം.

publive-image

ഈ വീടുകളിൽ എ.സിക്കു പകരമായി എൻവോയർമെന്റ് കൺട്രോൾ സിസ്റ്റമാകും ഉണ്ടാകുക. ഭൂമിയിലേതുപോലെയുള്ള ഫീൽ നൽകാനാകും ഇത്. കൂടാതെ ഇതിലെ പ്ലാനറ്റ് ലൈറ്റ് കൺട്രോൾ സിസ്റ്റം മൂലം ചൊവ്വാ ഗ്രഹത്തിലെ കൂടിയ പ്രകാശത്തിൽനിന്നും വീടുകളിൽ കൃത്യമായ അളവിലുള്ള പ്രകാശം എത്തിക്കാൻ കഴിയുമെന്നാണ് അവകാശവാദം. ചൊവ്വാ ഗ്രഹത്തിലെ ഒരു ദിവസം ഏകദേശം 26 മണിക്കൂറാണ്.

publive-image

വൈദ്യുതിക്കായി ചൊവ്വയിൽ തൽക്കാലം ന്യുക്ലിയർ റിയാക്ടർ സ്ഥാപിക്കാനാണ് പദ്ധതി. അതിനുശേഷം പുതിയ രീതിയുള്ള വൈദ്യുത പദ്ധതികളെപ്പറ്റി കൂടുതൽ പഠനങ്ങൾ നടത്തപ്പെടും.

ബ്രിട്ടീഷ് ശാസ്ത്രജ്ഞരുടെ ചൊവ്വയിലെ മനുഷ്യവാസം പദ്ധതികളെപ്പറ്റി വിശദമായ ഒരു ഡോകുമെന്ററി നാഷണൽ ജിയോഗ്രാഫിക് ചാനൽ പുറത്തുവിട്ടിട്ടുണ്ട്.

Advertisment