Advertisment

ശബരിമല ദർശനാനുവാദ പ്രശ്നങ്ങൾ: ഒരു അവലോകനം - മുബാറക്ക് കാമ്പ്രത്ത് എഴുതുന്നു...

author-image
admin
New Update

മ്മിശ്ര പ്രതീകരണങ്ങൾ ആണ് ശബരിമല യുവ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു കേരള ജനത ലോകത്താകമാനം ചർച്ച ചെയ്യുന്നത്. എന്റെ നിലപാടുകൾ താഴെ കുറിക്കുന്നു;

Advertisment

publive-image

(1)വിശ്വാസത്തിൽ കൈകടത്തുമ്പോൾ നിയമ / ഭരണ സംവിധാനം ചെയ്യേണ്ടത്:

ശബരിമല അമ്പലം, അവിടുത്തെ ആചാരം, കാർമിക രീതികൾ എന്നിവ തികച്ചും വിശ്വാസത്തിന്റെ ഭാഗമാണ്. ഭരണഘടനാ പ്രകാരം പൗരന്റെ വിശ്വാസ സ്വാതന്ത്ര്യം , വിശ്വാസ സൗകര്യം, വിശ്വാസ സാഹചര്യം, വിശ്വാസ താത്പര്യം എന്നിവയുടെ സംരക്ഷണം ആണ് നിയമവ്യവസ്ഥിതിയും നിയമപാലക സംവിധാനങ്ങളും വഴി ഉറപ്പ് വരുത്തേണ്ടത്.

ബഹുഭൂരിപക്ഷം ജനങ്ങളുടെ വിശ്വാസത്തിനു പോറൽ ഏൽക്കുന്ന തരം തീരുമാനം കൈകൊള്ളുമ്പോൾ നിലവിലെ തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ ഉപയോഗിച്ച് ഒരു ജനഹിത സർവേ നടത്തുന്നത് ഏറ്റവും അഭികാമ്യം ആയിരുന്നു.. ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ഭൂരിപക്ഷ വികാരങ്ങൾ പരിഗണിക്കപ്പെടുകയും ചെയ്യുന്നതാണല്ലോ ജനാധിപത്യത്തിന്റെ അസ്തിത്വം.

മാത്രമല്ല, ഇത് ഭരണഘടനാ പരമായ തുല്യത അവകാശങ്ങളിൽ വരുന്ന ഒന്നല്ല. എല്ലാത്തിലും സ്ത്രീ പുരുഷ തുല്യത അവകാശങ്ങൾക്കായി നിയമനിർമാണം നടത്താൻ മുന്നിട്ടിറങ്ങിയാൽ , കുട്ടികളെ പ്രസവിക്കുന്നതും വീതിച്ചു നൽകേണ്ട സാഹചര്യവും പരിഗണിക്കേണ്ടി വരും. അത് കൊണ്ട് എല്ലാം തുല്യത അവകാശങ്ങളിൽ വരില്ല എന്നതാണ് വിവേകകരമായ തിരിച്ചറിവ്.

മാത്രമല്ല, ഇത്തരം സെൻസിറ്റീവ് ആയ ഹരജികൾ പരിഗണിച്ച് അതിനു തീർപ്പ് കൽപ്പിക്കാൻ എടുക്കുന്ന സമയത്തിനിടയിൽ ലഭിക്കുന്ന ഇടവേളകൾ ഇത്തരം വിഷയങ്ങളിൽ ജനഹിത സർവേകൾ പൂർത്തിയാക്കാവുന്നതും ആണ്. അപ്പോൾ ജനം പെട്ടെന്നൊരു ദിവസം അറിയിപ്പ് കേട്ട് ഞെട്ടുന്നതും ജോലിയും കളഞ്ഞു തെരുവിൽ സമരത്തിന് ഇറങ്ങുന്നത് ഒഴിവാക്കാവുന്നതും ആണ്.

ഇങ്ങനെ യുക്തമായ ജനഹിത സർവേകൾ സമാന വിഷയങ്ങളിൽ നിലവിലെ സോഷ്യൽ മീഡിയ- ഇലക്ഷൻ സൗകര്യങ്ങൾ ഉപയോഗിച്ച് ചെയ്തു തീരുമാനം എടുക്കാൻ കോടതികളും സംവിധാനങ്ങളും തയ്യാറാകുന്നിടത് സ്വരാജ് ജനാധിപത്യം വിജയകരമാകും. അടിച്ചേൽപ്പിക്കുന്ന സാമൂഹ്യ നിയമങ്ങൾ പൗരന്മാർ അനുസരിച്ചേക്കാം, നിയമം വഴി അടിച്ചേൽപ്പിക്കുന്ന വിശ്വാസങ്ങൾ അനുസരിക്കപ്പെടണം എന്നില്ല എന്ന മാത്രമല്ല അത് സമാധാനത്തിനും സാമൂഹ്യമായ സ്ഥിരതക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യും!

publive-image

(2)യുവതികളുടെ സാനിധ്യം തടയപ്പെട്ടത് എന്നുമുതൽ, ആരാണ് അത് ചെയ്തത്?

ഇത് 1991 ലാണ് ജസ്റ്റിസുമാരായ കെ പരിപൂർണ്ണൻ, കെ ബാലനാരായണ മാരാർ അടങ്ങിയ ഹൈക്കോടതി ബെഞ്ച് ആണ് തിരുവിതാംകൂർ ദേവസ്വത്തിന്റെ ഹരജിക്ക് എതിരായി 10 വയസിനും 50 വയസിനും ഇടയിലുള്ള സ്ത്രീകളുടെ ശബരിമല ദർശനം തടഞ്ഞത്. ഈ വിധി നടപ്പിൽ ആക്കാൻ പോലീസിനെ നിയോഗിക്കാനും അന്ന് കോടതി നിർദേശിച്ചിരുന്നു....

അതിനു മുൻപ് തന്നെ വളരെ അപൂർവമായി മാത്രം സ്ത്രീകൾ അവിടം സന്ദർശിക്കാറുണ്ടായിരുന്നു എന്ന് ചരിത്രം വ്യക്തമാക്കുന്നു... സങ്കുചിതമായ ഒരു ചിന്തയായോ, വിവേചനമായോ ഇതിനെ കാണേണ്ടതില്ല.. ഇത് ആ അമ്പലവുമായ ബന്ധപ്പെട്ട ആചാരമാണ്.. അത് അതിൽ വിശ്വസിക്കുന്നവരുടെ മാത്രം ആവശ്യവും നിയമവും ആണ്...

മറ്റു അമ്പലങ്ങളിൽ പാന്റിട്ടു ദർശനം ആവാം എന്നത് കൊണ്ട് നാളെ മുതൽ ഒറ്റമുണ്ടും ഇരുമുടികെട്ടും വിവേചനം ആണ് എന്ന പറയുന്നത് പോലെ തന്നെയാണിതും. ഒരു മതത്തിന്റെയും ആചാരങ്ങളിൽ (അനാചാര ദുർനടപ്പിൽ അല്ല) സംവിധാനങ്ങൾ അമിതമായി ഇടപെടുന്നത് ഗുണകരമല്ല എന്നതാണ് സത്യം.

(3) ഇതിന്റെ രാഷ്രീയവും മുതലെടുപ്പും

കേരളത്തിലെ, കലുഷിതമാണെങ്കിലും ഒരു വിധം വലത്, ഇടത്, മതേതര , സ്വതന്ത്ര രാഷ്ട്രീയ സംവാദങ്ങളിലേക്ക് ഒരു വലിയ ഉരുൾപൊട്ടൽ ആയി ഈ വിഷയം അടുത്ത തിരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടുപോകാൻ തത്പര കക്ഷികൾ ശ്രമിക്കും എന്നതാണ് ഇതിന്റെ രാഷ്ട്രീയ വശം.

വിധി പുറപ്പെടുവിപ്പിച്ചത് സുപ്രീം കോടതിയാണെങ്കിലും പൊതുവെ യുക്തിവാദ-നിരീശ്വരവാദ നിലപാടുകൾ ഉള്ള ഇടത് പക്ഷം ഭരിക്കുന്ന കേരളത്തിൽ എല്ലാ രാഷ്ട്രീയക്കാരുമായ വിശ്വാസികളെ വിശ്വാസത്തിന്റെ പേരിൽ തെരുവിൽ ഇറക്കി , പിന്നീട് രാഷ്ട്രീയ കൊടിയുടെ പിന്നിലേക്ക് അണിനിരത്താൻ സംഘ് പരിവാർ സംഘടനകൾക്ക് നല്ല ഒരു അവസരം സൃഷ്ടിക്കപ്പെട്ടു എന്ന് തന്നെ വിലയിരുത്തവും.

ഇതിൽ പ്രത്യക്ഷ രാഷ്ട്രീയം ഇല്ല എന്ന് വിശ്വാസികളിൽ ഉറപ്പ് വരുത്താൻ ആണ് ബിജെപി നേരിട്ട് ഇടപെടാതെ രാഹുൽ ഈശ്വറിനെ വെച്ച് സമരം ആഹ്വാനം ചെയ്യിച്ചതും പിന്നീട് അതിനു പിന്തുണ നൽകിയതും.

publive-image

വിവിധ തരത്തിൽ കേരളത്തിലെ മതേതര രാഷ്ട്രീയ പ്രബുദ്ധതയിലേക്ക് ദേശീയതാ നിലപാടുകളുമായി കടന്നു കയറാൻ ശ്രമിച്ച് പരാജയപ്പെട്ട ബിജെപിയുടെ അടുത്ത തിരഞ്ഞെടുപ്പ് ലക്‌ഷ്യം വെച്ചുള്ള അവസാന ശ്രമം ആണിത്. വിശ്വാസത്തെ രാഷ്ട്രീയ പരമായി ചൂഷണം ചെയ്താണല്ലോ സമാന സാമുദായിക പ്രസ്ഥാനങ്ങൾ എല്ലാം വളർന്നതും വളരുന്നതും.

അത് കൊണ്ട് തന്നെയാണ് സുപ്രീം കോടതി വിധിയായിട്ടും അത് പരാമർശിക്കാതെ ഈ അവസരത്തിൽ കേരളം സർക്കാരിനെ വിമർശിക്കാൻ ഊന്നൽ നൽകുന്നതും. ബിജെപിയെ സംബന്ധിച്ചിടത്തോളം വിശ്വാസികളെ വിഡ്ഡികൾ ആക്കി തങ്ങളിലേക്ക് അടുപ്പിക്കാനുള്ള അവസരമാണ്.

സർക്കാരിനാണെങ്കിൽ മണ്ഡലകാലം ആരംഭിക്കുമ്പോൾ സുപ്രീം കോടതി വിധി കാരണം ഇറങ്ങിപുറപ്പെടുന്ന നവ സ്ത്രീ ഭക്തർക്ക് സൗകര്യങ്ങൾ മുൻകൂട്ടി ഒരുക്കിയില്ലെങ്കിൽ അത് പിന്നീട് വലിയ പരാതികൾക്ക് കാരണം ആകും, അനിഷ്ട സംഭവങ്ങളും ആരോഗ്യപ്രശ്നങ്ങളും മിന്നൽ കണ്ടു എല്ലാം തയ്യാറാക്കാൻ പരമാവധി ഒന്നര മാസം ആണുള്ളത്.

(4) കേരള സർക്കാരിന്റെ വലിയ വെല്ലുവിളി

സ്ത്രീകൾക്ക് അസൗകര്യം ആയാൽ അത് അടുത്ത തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കോടതിയുടെ വിമർശനവും ഏൽക്കേണ്ടിവരും, സൗകര്യം ചെയ്‌താൽ, അത് സ്ത്രീപ്രവേശനം എതിർക്കുന്നവരുടെ അപ്രീതിക്ക് കാരണം ആകും, അവിടെയും വോട്ട് ബാങ്ക് രാഷ്ട്രീയം വലിയ തലവേദനയാകും.

അങ്ങനെ വൈരുദ്ധ്യാത്മക യുക്തിവാദ കമ്യുണിസം ഉൾകൊള്ളുന്ന പ്രസ്ഥാനം ഭരിക്കുന്നതിനാൽ സർക്കാരിന് മധുരിച്ചിട്ട് ഇറക്കാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന ചെകുത്താനും കടലിനും ഇടയിൽ അകപ്പെട്ട അവസ്ഥയായി. എന്തായാലും സ്ത്രീ ഭക്തർക്കിടയിൽ ഉടനെ ഒരു ജനഹിത സർവേ നടത്തി, അതിന്റെ റിസൾട്ടുമായി റിവ്യൂ ഹരജി നൽകുന്നത് നന്നാകും.

അതുമല്ലെങ്കിൽ മണ്ഡലകാലം അല്ലാത്ത നീണ്ട കാലയളവിൽ സ്ത്രീകൾക്കായി നടതുറന്നു നൽകാൻ അവസരം ഉണ്ടോ എന്നതും ആലോചിക്കണം. എന്തായാലും നിലവിലെ സൗകര്യങ്ങൾ , സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ വരാനിരിക്കുന്ന യുവ ഭക്ത സ്ത്രീകള്ക്ക് പര്യാപ്തമാവില്ല എന്നതിൽ തർക്കം ഇല്ല. ഈ വിഷയത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉൾകൊണ്ട്‌ കൊണ്ട്‌ കോൺഗ്രസ്സ്‌ ഇതര പാർട്ടികൾ എടുക്കുന്ന മൗനവും വോട്ട്‌ ബാങ്കിനെ ഭയന്ന് കൊണ്ട്‌ മാത്രമാണു. ‌

വരുന്നത് കാണാം, ശബരിമല കേരളരാഷ്ട്രീയത്തിൽ ബിജെപിക്ക് ശക്തി വര്ധിപ്പിക്കുമോ എന്നതാണ് ഇനി കാണാനുള്ള ഏക പൂരം. ശുഭ ചിന്ത!

Advertisment