Advertisment

ഇന്ത്യയിലെ ഒരു പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വോട്ടുവിഹിതം നേടിയത് 84 ല്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍. രാജ്യത്ത് ഇന്നുവരെ 50 % വോട്ട് വിഹിതം നേടിയ ഒരു പാര്‍ട്ടിയുമില്ല - 1951 മുതലുള്ള പൊതുതെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ടുവിഹിതം ഇങ്ങനെ ..

author-image
സുജിത് വള്ളൂര്‍ 
Updated On
New Update

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ജയപരാജയങ്ങളെ നിശ്ചയിക്കുന്നതില്‍ അവിഭാജ്യഘടകമാണ് വോട്ട് വിഹിതം. ഓരോ പാര്‍ട്ടിയും നേടുന്ന വോട്ട് വിഹിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായാലും ആ കയറ്റിറക്കങ്ങള്‍ അധികാരം നേടുന്നതിലേക്കോ, നഷ്ടപ്പെടുന്നതിലേക്കോ എത്തിക്കണമെന്നില്ല. രാജ്യത്തിന്റെ പൊതു തെരഞ്ഞെടുപ്പ് ചരിത്രത്തിലെ വോട്ട് വിഹിതം വിശകലനം ചെയ്യുമ്പോള്‍ കിട്ടുന്ന കൗതുകമുണര്‍ത്തുന്ന ചില വസ്ഥുതകള്‍ നോക്കാം.

Advertisment

publive-image

1) രാജ്യത്ത് നാളിതുവരെ നടന്ന ഒരു പൊതുതെരഞ്ഞെടുപ്പിലും ഒരു പാര്‍ട്ടിക്കും 50 % വോട്ട് വിഹിതം നേടാനായിട്ടില്ല.

2) 1951 ലെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ ജവഹര്‍ലാല്‍ നെഹൃുവിന് പോലും ഈ നേട്ടം കൈവരിക്കാനായിട്ടില്ല.

3) ആദ്യ പൊതു തെരഞ്ഞെടുപ്പ് മുതല്‍ 1984വരെ രാജ്യം ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 40ശതമാനത്തിന് മുകളില്‍ വോട്ട് ഷെയര്‍ സ്വന്തമാക്കാനായിട്ടുണ്ട്.

4) വോട്ട് വിഹിതം 40% ത്തിന് താഴെ മാത്രം നേടി ആദ്യമായി ഒരു കക്ഷി രാജ്യത്ത് അധികാരത്തിലെത്തിയത് 1989ലാണ്.

5) 1991 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ അധികാരത്തിലേറിയ പാര്‍ട്ടി് 30 % കുറയാത്ത വോട്ട് വിഹിതം നേടിയിരുന്നു.

6) 30 ശതമാനത്തിന് താഴെ വോട്ട് ലഭിച്ച് ആദ്യമായി സര്‍ക്കാര്‍ രൂപീകരിക്കുന്നത് 1996 ല്‍ ബിജെപിയാണ്.

7) ഇരുപത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2014ലാണ് ഒരു കക്ഷിക്ക് 30 ശതമാനം വോട്ട് വിഹിതം നേടാനായത്.

കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം

1) 48 ശതമാനം വോട്ടുവിഹിതം നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കിയത് 1984ല്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലാണ്.

2) കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം ആദ്യമായി 40 ശതമാനത്തിന് താഴേക്ക് എത്തിയത് 1989ല്‍ രാജീവ് ഗാന്ധിയുടെ കാലത്താണ്.

3) 1996ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 30 ശതമാനത്തിന് താഴേക്ക് കൂപ്പുകുത്തി. അതിന് ശേഷം രണ്ട് തവണ (2004, 2009) കോണ്‍ഗ്രസ് അധികാരത്തിലെത്തിയെങ്കിലും വോട്ട് വിഹിതം 30ലേക്കുയര്‍ത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല.

4) 2014ല്‍ ആദ്യമായി കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 20% ത്തിന് താഴേക്കായി.

ബിജെപിയുടെ വോട്ട് വിഹിതം

1) ആദ്യ കാലത്ത് ബിജെപിയുടെ വോട്ട് വിഹിതം ദയനീയമായിരുന്നു. 1989ലാണ് ആദ്യമായി ബിജെപി 10 ശതമാനം വോട്ട് വിഹിതം നേടുന്നത്.

2) 1991ല്‍ ബിജെപി 20 ശതമാനം വോട്ട് വിഹിതം നേടി.2004 വരെ ഭരണ- പ്രതിപക്ഷത്തായിരുന്നപ്പോഴും ഇതേ വോട്ട് വിഹിതം നിലനിര്‍ത്താനായി.

3) 2009ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് വിഹിതം 20 ശതമാനത്തിന് താഴെക്കായി.

4) അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2014ല്‍ ബിജെപി തങ്ങളുടെ വേട്ട് വിഹിതം ചരിത്രത്തിലാദ്യമായി 30 ശതമാനത്തിലേക്ക് ഉയര്‍ത്തി.

വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടികള്‍ വോട്ട് വിഹിതത്തില്‍ ചരിത്രം സൃഷ്ടിക്കുമോ..? കാത്തിരുന്ന് കാണാം

Advertisment