Advertisment

1925 ല്‍ മുഴക്കിയ ആ വിസില്‍ ശബ്ദത്തിന്‍റെ പിന്നില്‍ 70 ഓളം സംഘടനകളും രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി വരെ നിശബ്ദതയോടെ നില്‍ക്കും. രാജ്യം കണ്ട ഏറ്റവും ചിട്ടയായ ആ സംഘടനാ സംവിധാനത്തിന്റെ പ്രത്യേകതകള്‍ ഇങ്ങനെ ..

author-image
സുജിത് വള്ളൂര്‍ 
Updated On
New Update

1925 ലെ ഒരുവിജയദശമി ദിവസത്തില്‍ നാക്പൂരിലെ ഒരു മൈതാനത്തുനിന്നുമാരംഭിച്ചതാണ് സംഘപരിവാറിന്റെ ആദ്യ വിസില്‍. 90 വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി പോലും ആ വിസില്‍ മുഴക്കത്തില്‍ സ്തബ്ദനായി നിക്കത്തക്ക വിധം അവര്‍ വളര്‍ന്നതിന് പിന്നില്‍ കൃത്യമായ ആസൂത്രണവും പ്രവര്‍ത്തന പദ്ധതിയും സംഘടനാ മികവുമുണ്ട്.

Advertisment

തീവ്ര - മിത ഹിന്ദുത്വവാദങ്ങള്‍ വേണ്ടിടത്ത് വേണ്ടപോലെ സമന്യയിപ്പിച്ചാണ് അവരുടെ പ്രവര്‍ത്തന പദ്ധതികള്‍ നടപ്പാക്കുന്നത്. 80 ശതമാനം ഹിന്ദുക്കളുള്ള ഗുജറാത്ത് മുതല്‍ മുസ്ലീം ഭൂരിപക്ഷ ജമ്മു കശ്മീര്‍ വരെ അധികാരം കൈയാളുന്ന നിലയിലേക്ക് അവര്‍ എത്തിയത് ജനാധിപത്യത്തിന്റെ ഓരോ പടവുകളും ചവിട്ടിക്കടന്നാണ് എന്നത് പല സംഘി വിരുദ്ധര്‍ക്കും ആശ്ചര്യം ജനിപ്പിക്കാറുണ്ട്. സംഘപരിവാറിന്റെ ഈ അപൂര്‍വ നേട്ടത്തിന് പിന്നില്‍ എന്താണ് എന്ന് പരിശോധിക്കാം.

publive-image

വിശ്വഹിന്ദു പരിഷത്ത് മുതല്‍ വിശ്വസംസ്‌കൃത പ്രതിഷ്ട്രാനം വരെയുള്ള ഹിന്ദു സംഘടനകളും സ്വദേശി സയന്‍സ് മൂവ്‌മെന്റ് മുതല്‍ സ്വദേശി ജാഗരണ്‍മഞ്ച് വരെയുള്ള സാമൂഹിക സംഘടനകളും ഏകല്‍ വിദ്യാലയങ്ങള്‍ മുതല്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍ എന്ന ന്യൂസ് ഏജന്‍സി വരെയുള്ള 70 ഓളം സംഘടനകള്‍ ചേര്‍ന്നതാണ് സംഘപരിവാര്‍.

സംഘപരിവാറിന്റെ കേന്ദ്ര ബിന്ദു രാഷ്ട്രീയ സ്വയംസേവക സംഘ (ആര്‍എസ്എസ്) ആണ്. സമൂഹത്തിന്റെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ക്ഷേത്ര സംഘടനകളെ സമന്യയിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ട ചുമതലയാണ് ആര്‍എസ്എസ് നിര്‍വഹിക്കുന്നത്. ഒരു മനുഷ്യ ശരീരത്തെ സംഘപരിവാറായി സങ്കല്‍പ്പിച്ചാല്‍ ആര്‍എസ്എസിനെ അതിന്റെ ശിരസായി പരിഗണിക്കാം.

അവിവാഹിതാരായ പുരുഷ പ്രചാരകന്‍മാരും വിവാഹിതരായ ഗൃഹസ്ഥന്‍മാരും ചേര്‍ന്നുള്ള ഒരു പുരുഷ സംഘടനയാണ് രാഷ്ട്രീയ സ്വയംസേവക സംഘം ( ആര്‍എസ്എസ്) ആര്‍എസ്എസിന്റെ സ്ത്രീ വിഭാഗമാണ് രാഷ്ട്ര സേവികാ സമിതി. ആര്‍എസ്എസിന്റെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് നാല് ക്യാംപുകളിലൂടെയാണ്.

പ്രാധമിക ശിക്ഷാ വര്‍ഗ്( ഐടിസി) പ്രധമ ശിക്ഷാ വര്‍ഗ് , ദ്വിതീയ ശിക്ഷാ വര്‍ഗ്, തൃദീയ ശിക്ഷാ വര്‍ഗ് എന്നിവയാണ് അവ.സംസ്ഥാനമൊട്ടുക്ക് വര്‍ഷാവര്‍ഷം ഈ ക്യാംപുകള്‍ നടത്തിവരാറുണ്ട്. തൃദീയ ശിക്ഷാവര്‍ഗ് ആര്‍എസ്എസ് കേന്ദ്രമായ നാക്പൂരില്‍ മാത്രമാണ് നടക്കാറ്. പ്രചാരകന്‍മാര്‍ക്കു മാത്രമായി വര്‍ഷാവര്‍ഷം പ്രചാരക് ബൈഠക്കുകള്‍ നടക്കാറുണ്ട്. ഈ ബൈഠക്കുകളിലാണ് വിവിധ ക്ഷേത്ര സംഘടനകളിലേക്ക് സംഘ പ്രചാരകന്‍മാരെ നല്‍കുന്നത്.

വിവിധ ക്ഷേത്ര സംഘടനകളില്‍ സംഘടനാ ചുമതലയുള്ള സെക്രട്ടറിമാര്‍ ആര്‍എസ്എസ് പ്രചാരകന്‍മാരാവാറാണ് പതിവ്. ഉദാഹരണത്തിന് ബിജെപി കേരള ഘടകത്തിന്റെ സംഘടനാ സെക്രട്ടറി എം. ഗണേഷ് ആര്‍എസ്എസ് പ്രചാരകനാണ്.

ആര്‍എസ്എസ് എപ്പോള്‍ ആവശ്യപ്പെട്ടാലും ഏത് സംഘടനയിലും പ്രവര്‍ത്തിക്കാന്‍ പൂര്‍ണ സന്നദ്ധനായ അവിവാഹിതരാണ് ആര്‍എസ്എസ് പ്രചാരകന്‍മാര്‍.സംഘടനാ സെക്രട്ടറിക്കാണ് ആ സംഘടനയുടെ ആഭ്യന്തര കാര്യങ്ങളില്‍ പൂര്‍ണ അധികാരം. 70 ഓളം സംഘടനകളെ ആര്‍എസ്എസ് വരുതിക്ക് നിര്‍ത്തുന്നത് ഈ സംഘടനാ സംവിധാനം ഒന്നുകൊണ്ടുമാത്രമാണ്.

ഓരോ സംഘപരിവാര്‍ സംഘടനകള്‍ക്കും ഓരോ പ്രവര്‍ത്തന മേഖലകളും ചുമതലകളും ഉണ്ട്. ഉദാഹരണത്തിന് ബിജെപി സംഘപരിവാര്‍ സംഘടനകളുടെ രാഷ്ട്രീയ മുഖമാണ്. ബിഎംഎസ് തൊഴിലാളി വിഭാഗവും. എന്നാല്‍ ബിജെപിക്ക് ബിഎംഎസിന്റെ സംഘടനാ സംവിധാനത്തില്‍ ഇടപെടാനുള്ള അധികാരമില്ല. അധികാരം ആര്‍എസ്എസിന് മാത്രമാണ് ഉള്ളത്.

ഇത്തരത്തില്‍ നിയമിതമായ സംഘടനാ ചട്ടക്കൂടില്‍നിന്നുകൊണ്ടാണ് സംഘപരിവാര്‍ രാജ്യത്തിന്റെ അധികാരം കൈയാളുന്നത്. രാജ്യം ഇന്ന് പൊതുതെരഞ്ഞെടുപ്പിന്റെ വക്കിലാണ് പ്രതിപക്ഷം മോദിയെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളിലും. എന്നാല്‍ സംഘപരിവാര്‍ നരന്ദ്രമോദിക്ക് സേഷം അടുത്ത മോദിമാരെ തയ്യാറാക്കുന്ന തിരക്കിലായിരിക്കും.

വിവിധ സംഘപരിവാര്‍ സംഘടനകള്‍

1. വിശ്വഹിന്ദു പരിഷത്ത് (VHP)

2. ഭാരതീയ ജനതാ പാര്‍ട്ടി (BJP)

3. ഭാരതീയ കിസാന്‍ സംഘം

4. ഭാരതീയ മസ്ദൂര്‍ സംഘം(BMS)

5. ഭാരതീയ റയില്‍വേ സംഘം

6. രാഷ്ട്രീയ സ്വയംസേവക സംഘം(RSS)

7. മുസ്ലീം രാഷ്ട്രീയ മഞ്ച്

8. രാഷ്ട്രീയ ഇസായി മഞ്ച്

9. രാഷ്ട്രീയ സിഖ് സംഘത്

10. ധര്‍മ ജാഗരണ്‍ മഞ്ച്

11. Fishermen's Co-op Societies

12. വിവേകാനന്ദ മെഡിക്കല്‍ മിഷന്‍

13. ഭാരതീയ അദ്ധ്യാപക പരിഷദ്(ശൈക്ഷിക

മഹാസംഘ് )

14. ഭാരതീയ അഭിഭാഷക പരിഷത്ത്(അധിവക്ത

പരിഷദ് )

15. വിവേകാനന്ദ കേന്ദ്രം

16. ഭാരതീയ വികാസ് പരിഷദ്

17. ദീന്‍ ദയാല്‍ ശോധ് സംസ്ഥാന്‍

18. രാഷ്ട്രീയ സേവികാ സമിതി(ആര്‍ എസ്സ്

എസ്സിന്റെ വനിതാ വിഭാഗം)

19. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷദ്(ABVP)

20. ഭാരതീയ ജനതാ യുവ മോര്‍ച്ച

21. ദുര്‍ഗ വാഹിനി

22. ഹിന്ദു സ്വയംസേവക സംഘം(ആര്‍ എസ്സ്

എസ്സിന്റെ രാജ്യാന്തര വിഭാഗം)

23. ഏകല്‍ വിദ്യാലയ

24. സ്വദേശി ജാഗരണ്‍ മഞ്ച്

25. സരസ്വതി ശിശു മന്ദിര്‍

26. വനവാസി കല്യാണ്‍ ആശ്രം

27. ബജ്‌റംഗ് ദള്‍

28. സങ്കല്പ്‌സംസ്‌കാര്‍

29. ഭാരതിസഹകാര്‍

30. ഭാരതിഅധിവക്ത പരിഷദ്

31. ഭാരതീയ വിചാര കേന്ദ്രം

32. ഭാരത് ടിബറ്റ് മൈത്രി സംഘ്

32. വിശ്വ സംവാദ് കേന്ദ്ര

33. ഹിന്ദു വിവേക് കേന്ദ്ര

34. വിവേകാന്ദ കേന്ദ്ര

35. ഇന്ത്യ പോളിസി ഫൗണ്ടേഷന്‍

36. ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍

37. ഇന്ത്യ ഫൗണ്ടേഷന്‍

38. സെന്‍ട്രല്‍ ഹിന്ദു മിലിറ്ററി എഡ്യൂക്കേഷന്‍

സൊസൈറ്റി

39. ഹിന്ദുസ്ഥാന്‍ സമാചാര്‍ (ന്യൂസ് ഏജന്‍സി )

40. ഭാരതീയ ഇതിഹാസ സങ്കലന യോജന

41. ഹിന്ദു ഐക്യ വേദി

42. ബാലഗോകുലം

43. അയ്യപ്പ സേവാ സമാജം

44. നാഷണല്‍ മെഡിക്കോസ് ഓര്‍ഗനൈസഷന്‍

45. അഖില്‍ ഭാരതീയ പൂര്‍വ സൈനിക സേവ പരിഷദ്

46. വിട് സലാഹ്കാര്‍ പരിഷദ്

47. ലഘു ഉദ്യോഗ് ഭാരതി

48. സക്ഷമ (ബധിരരായ ആളുകളുടെ ഉന്നമനത്തിനു

വേണ്ടിയുള്ള സംഘടന)

49. നീലെ (ഹിന്ദു സേവ പ്രതിഷ്സ്ഥാന)(പാവപെട്ട

കുട്ടികളുടെ സംരക്ഷണം)

50. സീമ ജാഗരണ്‍ മഞ്ച്

51. രാഷ്ട്രീയ ഹിന്ദു ആന്ദോളന്‍

52. ഹിന്ദു മുന്നണി

53. ഹിന്ദു രാഷ്ട്ര സേന

54. ഫ്രണ്ട്‌സ് ഓഫ് ട്രൈബല്‍ സൊസൈറ്റി

55. അനുസുചിത് ജാതി ജമാതി ആരക്ഷന്‍ ബചാവോ

പരിഷദ്

56. ഹിന്ദു സ്റ്റുഡന്റസ് കൗണ്‍സില്‍

57. വിജ്ഞാന ഭാരതി

58. വിദ്യാഭാരതി

59. സേവാഭാരതി

60. ശിഖാ ഭാരതി

61. സഹകാര്‍ ഭാരതി

62. ലോക് ഭാരതി

63. ശിക്ഷാ ഭാരതി

64. സംസ്‌കൃത ഭാരതി

65. ക്രീഡ ഭാരതി

66. സന്‍സ്‌കാര്‍ ഭാരതി

67. ഓര്‍ഗനൈസര്‍, കേസരി, ജന്മഭൂമി, ജനം

തുടങ്ങിയ മാധ്യമങ്ങളും

കുരുക്ഷേത്ര പോലുള്ള പബ്ലിക്കേഷന്‍സും

68. ഐ ടി മിലന്‍

Advertisment