Advertisment

ഈ അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി രാഷ്ട്രീയത്തെ മാറ്റും !

author-image
admin
Updated On
New Update

- മുബാറക്ക് കാമ്പ്രത്ത് 

Advertisment

publive-image

രു രാജ്യം മുഴുവൻ (രാഷ്ട്രീയ പ്രതിബദ്ധതയുള്ളവർ) ഉറ്റുനോക്കിയ ഒരു തിരഞ്ഞെടുപ്പാണ് ഇന്നലെ ഫലം പ്രഖ്യാപിച്ചത്. അഞ്ചു സംസ്ഥാനങ്ങളിലെ ഈ എൻഡിഎ വിരുദ്ധ തരംഗം കോൺഗ്രസിന് അനുകൂലം ആണ് എന്ന് പറയാനാകില്ല.

എന്നാൽ നിലവിലെ കേന്ദ്ര ഭരണത്തിനും കേന്ദ്ര സർക്കാരിന്റെയും സമ്പർക്കത്തിലുള്ള ഇതര സമാന സംഘടനകളുടെയും രാഷ്ട്രീയ നിലപാടുകൾ ആണ് ജനം വിലയിരുത്തിയത് എന്ന് വേണം പറയാൻ. പശു-പട്ടേൽ പ്രതിമ- രാമരാജ്യ അജണ്ടകൾക്ക് മറുപടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം എന്നത് തികച്ചും രാഷ്രീയ പ്രതിയോഗികളുടെയും ഇതര സാമുദായിക വക്താക്കളുടെയും ചിന്താഗതി മാത്രമാണ് എന്ന് ഊഹിക്കാം.

റാഫേൽ അഴിമതി, മോദിയുടെ "അച്ചാ ദിൻ" തരംഗം വഴിയുണ്ടായ പ്രത്യാശ നഷ്ടപ്പെട്ടത്, നോട്ട് നിരോധനം സാധാരണക്കാരിൽ ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ, വൻപിച്ച കൃഷി നാശവും സർക്കാരിന്റെ അവഗണനയും, കുത്തകകൾക്ക് വേണ്ടി ശബ്‌ദിക്കുന്ന നിലപാടുകൾ, വസ്തു നിയമങ്ങൾ, ബാങ്കിങ് മേഖലയിലെ ചൂഷണം, പെട്രോൾ ഇതര ഇന്ധന വില വർധനകൾ, സാധനങ്ങളുടെ വില ...

അനാവശ്യ കലാപങ്ങളും സ്ത്രീ പീഡനങ്ങളും അഴിമതികളും അങ്ങിനെ സാധാരാണ ജനങ്ങൾക്ക് മാറ്റം ആഗ്രഹിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്, അതൊന്നും തന്നെ തോറ്റ ബിജെപിയെ ജയിച്ച കോൺഗ്രെസോ പറയുന്ന രാഷ്ട്രീയ വിവേചിതമായ കാരണങ്ങൾ അല്ല... പ്രതിയോഗികൾ മുൻനിർത്തി കാരണങ്ങൾ അടിസ്ഥാനമാക്കി പുതിവിഷയങ്ങൾ ജനം പ്രതികരിച്ചു എന്ന് തന്നെ പറയാം..

ഇതിന്റെ പരിണിത ഫലം- കേന്ദ്ര സർക്കാരിന് അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ നഷ്ടം ഉണ്ടാക്കും എന്നതോടൊപ്പം ഇലക്ഷന് ശേഷം കേന്ദ്രത്തിൽ ബിജെപി/ ആർ എസ് എസ് രഹിത ശക്തി വരണം എന്നാഗ്രഹിക്കുന്ന നിസ്പക്ഷ പൗരന്മാർ മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസ്സ് മുന്നളി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും..,

ആ നിലയിൽ നോക്കുമ്പോൾ കോൺഗ്രസിന് വേരോട്ടം ഉള്ള കേരളം അടക്കം ഉള്ള മുൻകാല ഭരണസംസ്ഥാനങ്ങളിൽ നിന്നും നല്ല വിജയം പ്രതീക്ഷിക്കാം,. ഉത്തർപ്രദേശിലെ ഭൂരിഭാഗം സീറ്റുകളിൽ വിജയിക്കാൻ കോൺഗ്രസ് മുന്നണിക്ക് കഴിഞ്ഞാൽ മാത്രമേ ഭരണം പ്രതീക്ഷിക്കാനാകൂ. അത് പക്ഷെ കോൺഗ്രസിന്റെ വിജയത്തിൽ ഉപരിയായി പ്രതീക്ഷ നഷ്ടപ്പെട്ട ജനം വലിയ അപകടത്തിന് പകരം ചെറിയ അപകടം തിരഞ്ഞെടുക്കുന്ന ഒന്ന് മാത്രം ആയിരിക്കും.

അങ്ങനെ കേന്ദ്രത്തിൽ കോൺഗ്രസ് വന്നാലും വലിയ എണ്ണം ഇല്ലെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ ദേശിയ രാഷ്ട്രീയത്തിൽ വലിയ ഇടപെടലുകൾ നടത്തുന്ന ടി ആർ എസ്, ബംഗാൾ തൃണമൂൽ, ദ്രാവിഡ പാർട്ടികൾ, ബിജു പട്‌നായിക് ജനതാദൾ, കർണാടക-കേരള പ്രദേശ് കോൺഗ്രെസ്സുകൾ, എന്നിവയുടെ ഒരു സംയുക്ത തൂക്കു മുന്നണി പ്രതീക്ഷിക്കാം.

അതുണ്ടായാൽ നിലവിലെ രാജ്യസഭാ മുൻതൂക്കവും ചേർത്ത് ഭരണത്തിൽ ശക്തമായ ഇടപെടൽ നടത്താനും മോദിയുടെ തുഗ്ലക് പരിഷ്‌ക്കാരങ്ങൾക്ക് പരിഹാരം കാണാനും കഴിഞ്ഞേക്കും. അങ്ങിനെ സംഭവിക്കാതെ , അനൈക്യം കൊണ്ട് വീണ്ടും മോഡി അധികാരത്തിൽ വന്നാൽ കഴിഞ്ഞ വര്ഷങ്ങളിലെ പോലെ തന്നെ രാജ്യസഭയിലെ ശോചനീയാവസ്ഥ തുടരുകയും ശക്തമായ ഭരണതീരുമാനങ്ങൾ എടുക്കാതെ , ബില്ലുകൾ തള്ളിവിട്ടു ഇപ്പോഴത്തെ പോലെ തന്നെ എണ്ണവിലയും രാമരാജ്യവും പ്രതിമകളും വിദേശ യാത്രകളുമായ് രാജ്യം ഒരു അഞ്ച് വര്ഷം കൂടെ മുന്നോട്ട് പോകും ...

പക്ഷെ ഇത് നരേന്ദ മോഡി നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ബിജെപിയുടെ വിജയമല്ല, മറിച്ച്‌ ആദിത്യനാഥ് യോഗി, മധ്യപ്രദേശിൽ നിന്നും പുറത്തിറങ്ങുന്ന ശിവരാജ് സിങ് ചൗഹാൻ, രാജസ്ഥാനിൽ നിന്നും പുറത്തിറങ്ങുന്ന വസുന്ധര രാജ് സിന്ധ്യ എന്നിവരുടെ ബെൽറ്റിനെയാണ്.

വിദേശ കാര്യമന്ത്രി സുഷമ അടക്കം മോഡിയുടെ ഏകാധിപത്യം സഹിക്കുന്ന വലിയൊരു വിഭാഗം ബിജെപിയിൽ ഉണ്ട്. ഉടക്കി നിൽക്കുന്ന ശിവസേവയുടെ ഇടപെടലും ആർ എസ്എസിന്റെ ഹിന്ദുത്വ ഭാവവും മോദിക്ക് സ്വന്തം തറയിലെ മണ്ണിലാകാതെ നോക്കാൻ അദ്ധ്വാനിക്കാൻ കാരണം ആകും.

അമിത് ഷായുടെ ചാണക്യ തന്ത്രത്തിന്റെ പ്രഭാവത്തിൽ ഊതിവീർപ്പിച്ച മോഡി തരംഗം രാമരാജ്യത്തെ മുൻനിർത്തി യോഗിയിലൂടെ പരീക്ഷിക്കാൻ അമിത് ഷാ ശ്രമിച്ചാൽ അന്ന് തലതൊട്ടപ്പൻ അദ്വാനിക്ക് സംഭവിച്ചതിൽ കൂടുതൽ ഒന്നും മോദിക്കും സംഭവിക്കില്ല, മോധിയിൽ നിന്നും യോഗിയിലേക്ക് അമിത്ഷാക്ക് എത്ര അകലം ഉണ്ട് എന്നതാണ് മോഡിയുടെ വലിയ തലവേദന .... രാഷ്ട്രീയം ഇയാംപാറ്റ പോലത്തെ വ്യക്തിപ്രഭാവം ആണ് എന്ന് നന്നായി മോദിക്കും അറിയാം.

ജനഹിതമറിയാതെ ഭരിക്കുന്നവന് എന്നും നിലനില്പില്ല എന്നത് ജനം തെളിയിക്കേണ്ട ഒന്നാണ്. അത് പക്ഷെ ജനത്തിന് ബോധ്യമാവാൻ എടുക്കുന്ന സമയമാണ് ഇന്ത്യൻ ജനാധിപത്യം കാത്തിരിക്കുന്നത്. ...

Advertisment