Advertisment

ശബരിമല പ്രശ്നത്തിൽ കാരണങ്ങൾ വ്യത്യസ്തം

author-image
admin
New Update

- പ്രൊഫ.ജി.ശോഭാറാണി. പാലക്കാട്

Advertisment

ത്തിനും അമ്പതിനും ഇടയ്ക്കുള്ള സ്ത്രീകളുടെ കാര്യത്തിൽ ശബരിമല ദർശനം പാടില്ലെന്ന് വില ക്കുന്നതിന്റെ കാരണം ആർത്തവമാണെങ്കിൽ അത്ഫലത്തിൽ ഒരു തൊട്ടുകൂടായ്മയാണെന്നാണ്ഇന്ദിര ജെയ്സിങ്ങും കൂട്ടരും വാദിക്കുന്നത്. ആർത്തവവും തൊട്ടുകൂടായ്മയും വാസ്തവത്തിൽ വിഭിന്നമായ കാര്യങ്ങളാണ്.

ആർത്തവം ലോകത്തെ മുഴുവൻ സ്ത്രീ കൾക്കും ബാധകമായ ഒരു ശാരീരിക പ്രശ്നമാണ് എന്നാൽ തൊട്ടുകൂടായ്മപിന്നോക്ക വിഭാഗത്തിലുള്ളവർ നേരിടുന്ന ഒരു സാമൂഹ്യ തിന്മയാണ് അതിന്റെ പിന്നിലെ കാരണങ്ങളും വ്യത്യസ്തമാണ് . യഥാർത്ഥ ഹിന്ദുക്കൾ ഇത്തരം വാദങ്ങൾ കേൾക്കുമ്പോൾ പലപ്പോഴും പ്രതികരിക്കാത്ത തു ഹിന്ദു ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും ശാസ്ത്രീയമായ ഒരു അടിത്തറയുണ്ടെന്ന ഉത്തമ ബോധ്യം കൊണ്ടാണ്.

publive-image

എന്നാൽ പൊതു ചർച്ചാവിഷയമാക്കാത്തതുകൊണ്ടാകാം ഇത്തരം കാര്യങ്ങളെക്കുറിച്ചു പലർക്കും തെറ്റിധാരണകൾ ഉണ്ടാകുന്നത് ആർത്തവം പ്രകൃതിദത്തമായ ഒരു ശാരീരിക പ്രക്രിയ ആണെന്നത് ശരിതന്നെ. ഹിന്ദു വിശ്വാസപ്രകാരം മനുഷ്യ ശിശുവായി ജന്മം കൊള്ളാൻ വേണ്ട എല്ലാ തറെടുപ്പുകളും പൂത്തിയാക്കിയ ഒരു അണ്ഡത്തിനു സംഭവിക്കുന്ന മരണം തന്നെയാണ്ആർത്തവം.

മരണം സംഭവിച്ച ആ അണ്ഡത്തെ പുറം തള്ളുന്ന പ്രക്രിയ വേദനയോടുകൂടിയതാണെന്ന് എല്ലാ സ്ത്രീകൾക്കുമറിയാം ഈ സമയത്തു സ്ത്രീകൾക്ക് ശാരീരികവും മാനസികവും വൈകാരികവുമായ പല വിഷമതകളും അനുഭവപ്പെടുന്നുണ്ടെന്നതും ഒരു സത്യമാണ്. ഹൈന്ദവ സ൦സ്കാര പ്രകാരം ആദിവസ്ങ്ങളിൽ സ്ത്രീകൾക്കു വിശ്രമം അനുവദിച്ചിട്ടുണ്ട് .

ഒരു ശിശുവിനെ ഉൾകൊള്ളാൻ വേണ്ടി വികസിച്ച ഗര്ഭാശയത്തിനു ചുരുങ്ങുവാൻ കുറഞ്ഞത് ഏഴു ദിവസ്സം വേണമെന്നതിനാലാണ് ഈ ദിവസ്സങ്ങളിൽ ജപങ്ങളോ മന്ത്രങ്ങളോ സഹസ്രനാമങ്ങളോ ഒന്നും സ്ത്രീകൾ ജപിക്കാൻപാടില്ല എന്ന് പറയുന്നത് .  പ്രാത്ഥനകൾഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടെയും സങ്കോ ച വികാസങ്ങൾ വർദ്ധിപ്പിയ്ക്കുമ്പോൾ ഗർഭാശയത്തിൻറെക്രമമായ ചുരുങ്ങൽകൊണ്ട് നടക്കുന്ന ഒരു ശുദ്ധീകരണ പ്രക്രിയക്ക് ദോഷം വരുത്തും .

അതിനാൽ വളരെ ലളിതമായ ചില ഈശ്വരനാമങ്ങളൊഴികെമറ്റൊന്നും ഈ അവസരങ്ങളിൽ ഹിന്ദുസ്ത്രീകൾ ജപിക്കാറില്ല . ഇത് പുരുഷ മേധാവിത്വമോ സ്ത്രീയോട് ചെയ്യുന്ന ഒരു അനീതിയോ അല്ല, മറിച്ചു സ്ത്രീകളോടും വരും തലമുറയോടും കാട്ടുന്ന ഒരു വലിയ നന്മ ആണെന്ന് സ്ത്രീകളും കുറഞ്ഞപക്ഷം നീതിയുടെ വക്താക്കളും തിരിച്ചറിയണം .

ക്ഷേത്രദര്ശനം മാത്രമല്ല കഠിന ജോലികളും യോഗ പോലുള്ള വ്യായാമങ്ങളും ഈ ദിവസത്തിൽ ഒഴിവാക്കുവാനാണ് ആചാര്യന്മാർ പറയുന്നത് സ്ത്രീയിൽ നടത്തുന്നപരീക്ഷണങ്ങൾ ഇനി വരാനിരിക്കുന്ന തലമുറകളുടെ ശാരീരിക മാനസിക ബൗദ്ധിക സമ്പത്തിനെബാധിക്കുമെന്ന് തിരിച്ചറിഞ്ഞ പൂർവികർ ചില നിഷ്ഠകൾ പാലിക്കണമെന്ന് നിർദേശിച്ചിരുന്നത് സ്ത്രീകൾക്ക് വേണ്ടിമാത്രമല്ല സമൂഹത്തിനു വേണ്ടി കൂടിയാണെന്ന് നമ്മൾ മറക്കരുത് സ്ത്രീകളുടെ ആരോഗ്യം ഈ നാടിന്റെയും വരും തലമുറയുടെയും വിജയത്തിന് ഏറ്റവും അത്യാവശ്യമായ ഘടകമാണെന്ന തിരിച്ചറിവ്നമ്മുടെ ആചാര്യന്മാർക്കുണ്ടായിരുന്നു.

മരണപ്പെട്ട അഥവാ നാശം സംഭവിച്ച ഒരു അണ്ഡത്തെ പുറം തള്ളുന്ന കാലത്തെയാണ് അശുദ്ധിയെന്നത് കൊണ്ട്പൂർവികർ ഉദ്ദേശ്ശിച്ചി ട്ടുള്ളത് .. ആധുനിക സൗകര്യങ്ങൾ സ്ത്രീകൾക്ക്എത്ര തന്നെ ഉപകാരപ്രദമാണെങ്കിലുംആർത്തവവുമായി ബന്ധപ്പെട്ട സ്ത്രീകളുടെ ശാരീരിക മാനസിക പ്രശ്നങ്ങൾഇപ്പോഴും വളരെ കൂടുതലാണ് എന്ന് നാം മറക്കരുത്.

സ്ത്രീകൾ ഏറ്റവുമധികം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതുംഡിപ്രഷനു വിധേയമാകുന്നതും ആത്മഹത്യ ചെയ്യുന്നതുംകുഞ്ഞുങ്ങളോട് ക്രൂരത കാണിക്കുന്നതും വീട് വിട്ടിറങ്ങുന്നതും മറ്റും ഈ സമയത്താണെന്നുധാരാളം പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്.

ഈ ദിവസ്സങ്ങളിൽ സ്ത്രീകളെ വിശ്രമിക്കാൻ അനുവദിച്ചുകൊണ്ട് ഹിന്ദു കുടുംബങ്ങളിൽ നിലനിൽക്കുന്ന ആചാരങ്ങളെ ആക്ഷേപിക്കുന്നതിനു പകരം അ തിനെ ശരിയായ അർത്ഥത്തിൽ കാണുവാൻ സമൂഹത്തിനു കഴി യണം. ആർത്തവ കാലത്തു ജോലിഭാരം കുറയ്‌ക്കണമെന്നത് വാസ്തവത്തിൽ സമൂഹം ചർച്ച ചെയ്യേണ്ട മറ്റൊരു വലിയ വിഷയ൦ തന്നെയാണ്.

Advertisment