Advertisment

ദൃശ്യം' മോഡല്‍ മധ്യപ്രദേശിലും ; ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടി മൃതദേഹത്തിന് മുകളില്‍യുവതി അടുക്കള പണിതു

New Update

ഭോപ്പാല്‍ : മലയാള സിനിമയായ 'ദൃശ്യം' മോഡല്‍ കൊലപാതകം മധ്യപ്രദേശിലും ഭര്‍ത്താവിനെ കൊന്നുകുഴിച്ചിട്ട് അതിനു മുകളില്‍ യുവതി അടുക്കള പണിതു. ഒരു മാസം മുന്‍പു നടന്ന കൊലപാതക വിവരം ഇപ്പോഴാണു പുറത്തുവന്നത്. മധ്യപ്രദേശിലെ കോട്മയിലെ താമസക്കാരനായ മോഹിത് ബനവാള്‍ (40) ആണ് കൊല്ലപ്പെട്ടത്.

Advertisment

publive-image

ഭര്‍ത്താവിനെ കാണാനില്ലെന്നു കാണിച്ച് പൊലീസിനു പരാതി നല്‍കിയത് സമീപിച്ചത് ഭാര്യ പ്രതിമ ബനവാള്‍ തന്നെയായിരുന്നു. കൊലയ്ക്കുശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായിരുന്നു നീക്കമെന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥനായ കെ.എന്‍. പ്രസാദ് പറഞ്ഞു.

അഭിഭാഷകനായ മോഹിതിനെ കാണാതായ വിവരം സഹോദരന്‍ അര്‍ജുന്‍ പ്രതിമയോടു അന്വേഷിച്ചിരുന്നു. അര്‍ജുനെ വീടിന് അകത്തേക്കു കയറാന്‍ അനുവദിച്ചിരുന്നില്ല. രൂക്ഷമായ ഭാഷയിലാണ് പ്രതിമ പ്രതികരിച്ചത്.

ഇതോടെ ബന്ധുക്കള്‍ക്കു സംശയം തോന്നി. വ്യാഴാഴ്ച നാട്ടുകാര്‍ കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നു പ്രതിമ വീടു താഴിട്ടുപൂട്ടി. വാതില്‍ തകര്‍ത്ത് അകത്തുകയറിയ ആള്‍ക്കാര്‍ക്കു ദുര്‍ഗന്ധം അനുഭവപ്പെട്ടു. ഇതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വീടിനകത്തു കുഴിച്ചുനോക്കിയ പോലീസ് മോഹിത്തിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം പൊലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ഒക്ടോബര്‍ 22ന് വയര്‍ കഴുത്തില്‍ മുറുക്കിയാണു പ്രതിമ മോഹിത്തിനെ വകവരുത്തിയത്. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും പോലീസ് അറിയിച്ചു.

Advertisment