Advertisment

എൻ സി പി ബി ജെ പിയിൽ ചേർന്നതിൽ പിണറായി വിജയന് വിഷമം ഉണ്ടെങ്കിൽ എൻ സി പിയെ ഇടത് മുന്നണിയിൽ നിന്ന് പുറത്താക്കട്ടെ ; കെ സുരേന്ദ്രൻ

New Update

തിരുവനന്തപുരം: എൻ സി പി ബി ജെ പി മുന്നണിയിൽ ചേർന്നതിൽ പിണറായി വിജയന് വിഷമം ഉണ്ടെങ്കിൽ എൻ സി പിയെ ഇടത് മുന്നണിയിൽ നിന്ന് പുറത്താക്കട്ടെയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ. മഹാരാഷ്ട്രയിൽ ബിജെപി എൻ സി പി സർക്കാർ അധികാരത്തിൽ വന്നതിനു തൊട്ടുപിന്നാലെയാണ് കെ സുരേന്ദ്രന്റെ പ്രതികരണം.

Advertisment

publive-image

രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ അ​തി​നാ​ട​കീ​യ നീ​ക്ക​ങ്ങ​ളോ​ടെയാണ് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ വീ​ണ്ടും ബി​ജെ​പി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വന്നത്. ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. എ​ന്‍​സി​പി നേ​താ​വ് അ​ജി​ത് പ​വാ​ര്‍ ഉ​പ മു​ഖ്യ​മ​ന്ത്രി​യാ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. രാ​ജ്ഭ​വ​നി​ല്‍ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും സ​ത്യ​പ്ര​തി​ജ്ഞ.

ഗ​വ​ര്‍​ണ​ര്‍ ഭ​ഗ​ത് സിം​ഗ് കോ​ഷ്യാ​രി​യാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്. പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്നവിസിനെ അഭിനന്ദിച്ചു കൊണ്ട് സന്ദേശമയച്ചു. “മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​നും ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​നും ആ​ശം​സ​ക​ള്‍ നേ​രു​ന്നു.

ഇ​രു​വ​രും മ​ഹാ​രാ​ഷ്ട്ര​യു​ടെ ന​ല്ല ഭാ​വി​ക്കാ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​യ്ക്കു​മെ​ന്ന് ത​നി​ക്കു​റ​പ്പു​ണ്ട്”- പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. അതേസമയം പവാറും നരേന്ദ്രമോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ നരേന്ദ്രമോദി പവാറിനെ രാജ്യസഭയിൽ പുകഴ്ത്തുകയും ചെയ്തിരുന്നു.

Advertisment