Advertisment

മഴക്കെടുതിമൂലം കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി ജില്ലയിലെമ്പാടും ഉണ്ടായ വ്യാപകമായ കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കണം - യുഡിഎഫ്

New Update

publive-image

Advertisment

തൊടുപുഴ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ കാറ്റിലും, മഴയിലും ഇടുക്കി

ജില്ലയിലെമ്പാടും ഉണ്ടായ വ്യാപകമായ കൃഷിനാശത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്കെല്ലാം

മതിയായ നഷ്ടപരിഹാരം ഉടനടി നല്‍കണമെന്ന് യുഡിഎഫ് ഇടുക്കി ജില്ലാ ചെയര്‍മാന്‍

അഡ്വ. എസ് അശോകനും, കണ്‍വീനര്‍ പ്രൊഫ. എം ജെക്കബ്ബും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കര്‍ഷകര്‍ ഇപ്പോള്‍ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വിളകള്‍ക്ക് ഇന്‍ഷ്യുറന്‍സ്

പരിരക്ഷ ഇല്ലാത്തതിനാല്‍ മഹാഭൂരിപക്ഷം കര്‍ഷകരും ആത്മഹത്യയുടെ വക്കിലാണ്.

ജില്ലയില്‍ തുടര്‍ച്ചയായ കര്‍ഷക ആത്മഹത്യകള്‍ ഒഴിവാക്കാന്‍ എല്ലാ കാര്‍ഷിക വിളകള്‍ക്കും

ഇന്‍ഷ്യുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്നും പലിശരഹിത കര്‍ഷികവായ്പകള്‍ അനുവദിക്കണമെന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.

idukki news
Advertisment