Advertisment

ഫേസ്ബുക്ക് പേജിലൂടെ രാഷ്ട്രീയ പാര്‍ട്ടികളേയും നേതാക്കളേയും അപമാനിച്ചു; വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കോഴിക്കോട്: വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. ഫേസ്ബുക്ക് പേജിലൂടെ രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളേയും അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ടതിനെതിരെയാണ് പരാതി. കോഴിക്കോട് സ്വദേശി നൗഷാദ് തെക്കേയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് പരാതി നല്‍കിയത്.

Advertisment

publive-image

ജുഡീഷ്യല്‍ അധികാരമുള്ള വനിത കമ്മീഷന്‍ അംഗമായിരിക്കെ രാഷ്ട്രീയ ചായ്‌വോടെ പെരുമാറരുതെന്ന് വനിത കമ്മീഷന്‍ നിയമത്തില്‍ പറയുന്നുണ്ട്. ഷാഹിദ കമാല്‍ ഇത് ലംഘിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് സ്വദേശി വസന്തകുമാറിന്റെ മൃതദേഹത്തിന് അടുത്തുനിന്ന് സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കേന്ദ്രമന്ത്രിയും എറണാകുളത്തെ സ്ഥാനാര്‍ത്ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നടപടിയെ ഷാഹിദ കമാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചിരുന്നു.

” സര്‍ അങ്ങയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി ചോദിക്കുന്നു. നിങ്ങള്‍ ഒരു മനുഷ്യനാണോ കൊലയാളിയേക്കാളും ദുഷിച്ചതോ നിങ്ങളുടെ മനസ് ” – എന്നായിരുന്നു ഷാഹിദ കമാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Advertisment