Advertisment

കശ്മീരില്ലാത്ത ഇന്ത്യയുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു; ഷാനിമോള്‍ ഉസ്മാനെതിരെ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും പരാതി; വിവാദമായപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച് എംഎല്‍എ

New Update

publive-image

Advertisment

ആലപ്പുഴ: സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ ഷാനിമോള്‍ ഉസ്മാന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രത്തിനെതിരെ പരാതി. കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് എംഎല്‍എ ഫേസ്ബുക്കില്‍ സ്വാതന്ത്ര്യദിനത്തില്‍ പങ്കുവച്ചത്.

സിപിഐഎം, സംഘപരിവാർ സംഘടകളാണ് എംഎൽഎക്കെതിര അരൂർ, ചേർത്തല പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയത്. ഒപ്പം, രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സ്പീക്കർ പി ശ്രീരാമകൃഷ്ണനും പരാതി നൽകിയിട്ടുണ്ട്.

വിവാദമായതോടെ എംഎൽഎ പോസ്റ്റ് പിൻവലിച്ചിരുന്നു. ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്ത അഡ്മിന് സംഭവിച്ച പിശകാണെന്നായിരുന്നു ഷാനിമോൾ ഉസ്മാൻ്റെ വിശദീകരണം.

Advertisment