Advertisment

കോവിഡ്; മനുഷ്യ കോശങ്ങളിൽ വൈറസ് പ്രവേശിക്കുന്നത് തടയുന്ന രണ്ട് മരുന്ന് സംയുക്തങ്ങളെ കണ്ടെത്തി

New Update

വൈറസിന്റെ കോശങ്ങൾക്കുള്ളിലേക്കുള്ള പ്രവേശനവും അവയുടെ പകർപ്പുണ്ടാക്കലും നിയന്ത്രിക്കാൻ സാധിച്ചാൽ കോവിഡിനെ തുടക്കത്തിൽ തന്നെ തടയാൻ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിന് സാധിക്കുന്ന രണ്ട് മരുന്ന് സംയുക്തങ്ങൾ കണ്ടെത്തിയിരിക്കുകയാണ് സൗത്ത് ഫ്ളോറിഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ.

Advertisment

publive-image

കാൽപെയ്ൻ ഇൻഹിബിറ്റർ II, XII എന്നീ സംയുക്തങ്ങളാണ് വൈറസിന്റെ കോശങ്ങൾക്കുള്ളിലെ പ്രവേശനത്തെയും അവയുടെ പെരുകലിനെയും തടയുന്നത്. വൈറസിന്റെ കോശങ്ങളിലെ പ്രവേശനത്തെ തടയാൻ മനുഷ്യരിലെ ഹോസ്റ്റ് പ്രോട്ടീനായ കാതെപ്സിൻ L നെയാണ് ഈ മരുന്നുകൾ ലക്ഷ്യമിടുന്നത്. വൈറസിന് പകർപ്പുണ്ടാക്കാൻ ആവശ്യമായ പ്രോട്ടീനായ എംപ്രോയെയും(mPro) കാൽപെയ്ൻ ഇൻഹിബിറ്റേഴ്സിന് നിയന്ത്രിക്കാൻ കഴിയും.

എംപ്രോയ്ക്കെതിരെ നിലവിൽ ഉപയോഗിക്കുന്ന ജിസി-376നേക്കാൾ ഫലപ്രദമാണ് കാൽപെയ്ൻ സംയ്ക്തങ്ങളെന്ന് സൗത്ത് ഫ്ളോറിഡ സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസർ യു ചെൻ പറയുന്നു.

ഈ കാൽപെയ്ൻ സംയുക്തങ്ങൾ എപ്രകാരമാണ് വൈറസ് പ്രോട്ടീനുമായി പ്രതിപ്രവർത്തിക്കുന്നതെന്ന് കണ്ടെത്താൻ എക്സ്റേ ക്രിസ്റ്റലോഗ്രഫി ഉപയോഗിച്ചുള്ള ചിത്രീകരണമാണ് ഗവേഷകർ നടത്തിയത്. എംപ്രോയെയും കാതെപ്സിൻ L നെയും നേരിടാൻ ഈ സംയുക്തങ്ങൾക്ക് സാധിക്കുമെന്നതിനാൽ വൈറസിന് ജനിതക പരിവർത്തനം വന്നാലും മരുന്നിനെതിരെ പ്രതിരോധമുണ്ടാക്കാൻ സാധിക്കില്ല.

covid 19 corona virus
Advertisment