Advertisment

പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം; കാര്‍ഷിക നിയമങ്ങള്‍ മറികടക്കാന്‍ നിയമനിര്‍മ്മാണം; ബീഹാര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക

New Update

publive-image

പാട്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, എല്ലാവര്‍ക്കും ശുദ്ധജലം തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍.

കാര്‍ഷിക കടങ്ങളും വൈദ്യുതി ബില്‍ കുടിശികയും എഴുതിത്തള്ളുമെന്നും കൃഷിക്കുവേണ്ടി ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ മറികടക്കാന്‍ പഞ്ചാബിലേതിന് സമാനമായ നിയമ നിര്‍മാണം നടത്തുമെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് നേതാക്കള്‍ പറഞ്ഞു.

Advertisment