Advertisment

വട്ടിയൂര്‍ക്കാവില്‍ വീണ നായര്‍, കുണ്ടറയില്‍ പി.സി. വിഷ്ണുനാഥ്, പട്ടാമ്പിയില്‍ റിയാസ് മുക്കോളി, കല്‍പ്പറ്റയില്‍ ടി. സിദ്ദിഖ്; നിയമസഭാ തിരഞ്ഞെടുപ്പിൽ ബാക്കിയുള്ള 7 സീറ്റുകളിൽ ആറിടത്തേയ്ക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്‌

New Update

publive-image

Advertisment

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബാക്കിയുള്ള 7 സീറ്റുകളിൽ ആറിടത്തേയ്ക്കുള്ള സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ വീണ നായര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. പി.സി.വിഷ്ണുനാഥ് കുണ്ടറയില്‍ മത്സരിക്കും. ടി.സിദ്ദിഖ് കല്‍പറ്റയിലും വി.വി.പ്രകാശ് നിലമ്പൂരും ഫിറോസ് കുന്നംപറമ്പില്‍ തവനൂരിലും സ്ഥാനാര്‍ഥിയാകും.

പട്ടാമ്പിയില്‍ റിയാസ് മുക്കോളിയാണ് സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടായ ഇരിക്കൂറില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റില്ല. ഇരിക്കൂറില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റില്ല. ഇരിക്കൂറില്‍ സജീവ് ജോസഫ് തന്നെ മല്‍സരിക്കും.

list

ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്രയായി മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് യുഡിഎഫ് പിന്തുണ നൽകിയേക്കും. യുഡിഎഫ് പിന്തുണ നൽ‌കിയാൽ സ്വീകരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ അറിയിച്ചു.

Advertisment