Advertisment

മോദി എന്തിനും മടിക്കില്ല; ബീഹാറില്‍ കുതിരക്കച്ചവടം നടക്കുമോയെന്ന് ഭയമുണ്ടെന്ന് കോണ്‍ഗ്രസ്‌

New Update

publive-image

പാട്‌ന: ബീഹാറില്‍ കുതിരക്കച്ചവടം നടക്കുമോയെന്ന് ഭയമുണ്ടെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ശ്യാംസുന്ദര്‍ സിംഗ്. മോദി എന്തിനും മടിക്കില്ലെന്നും എന്നാല്‍ ആത്മാര്‍ത്ഥതയുള്ള നേതാക്കളെ വിലയ്‌ക്കെടുക്കാന്‍ കഴിയില്ലെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

കുതിരക്കച്ചവടം തടയാനുള്ള ജാഗ്രത ഹൈക്കമാന്‍ഡ് പുലര്‍ത്തുന്നുണ്ട്. നിതീഷ് കുമാറിന് തുടര്‍ഭരണം ലഭിക്കുമെന്നാണ് ബീഹാറിലെ പ്രചാരണം തുടങ്ങിയപ്പോള്‍ എല്ലാവരും കരുതിയത്. എന്നാല്‍ തേജസ്വി യാദവ് എന്ന യുവനേതാവ് പ്രചാരണം തുടങ്ങിയതുമുതല്‍ മുന്നേറുന്ന കാഴ്ചകള്‍ വന്നതോടെ സ്ഥിതി മാറിയെന്നും ശ്യാം സുന്ദര്‍ സിംഗ് പറഞ്ഞു.

Advertisment