Advertisment

രോഗക്കിടക്കയിൽ കുടുംബത്തിന് സ്വാന്തനമേകി കോൺഗ്രസ്സ്

New Update

നെടിയശാല :ഹെപ്പറ്റെറ്റിറ്റിസ് ബി ബാധിച്ചു കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സയിൽ കഴിയുന്ന പ്രേംകുമാറിനും കുടുംബത്തിനും സ്വാന്തനവുമായി കോൺഗ്രസ്സ്. വർഷങ്ങൾക്ക് മുൻപ് കൂത്താട്ടുകുളം ഭാഗത്തുനിന്നും കണ്ണൂരിലേക്ക് കുടിയേറിപ്പോയതായിരുന്നു മേസ്തിരി പണിക്കാരനായ പ്രേംകുമാറിന്റെ കുടുംബം.

Advertisment

publive-image

കഴിഞ്ഞ ഒന്നരവർഷമായി നെടിയശാലയിൽ വാടകയ്ക്ക് കഴിയുന്ന പ്രേമസദനത്തിൽ പി.കെ പ്രേംകുമാറിന് ലോക്ക് ഡൗൺ കാലത്ത് മഞ്ഞപ്പിത്തം പിടിപെട്ട് ഗുരുതരാവസ്ഥയിലാകുകയും ഇതോടെ ഭാര്യയും വിദ്യാർത്ഥികളായ മൂന്ന് മക്കളും അടങ്ങുന്ന പ്രേംകുമാറിന്റെ കുടുംബം വിഷമസന്ധിയിലാവുകയുമായിരുന്നു.

ചികിത്സാചെലവിനും വീട്ടുചെലവിനും പണമില്ലാതെ ബുദ്ധിമുട്ടിയ ഇവരുടെ വീട്ടിലെ ഉണ്ടായിരുന്ന പഴയ ടി.വി യും പണിമുടക്കിയതോടെ മക്കളുടെ ഓൺലൈൻ വിദ്യാഭ്യസവും അനിശ്ചിതത്വത്തിലായി. ഇവരുടെ ദയനീയാവസ്ഥ അറിഞ്ഞ കോൺഗ്രസ്സ് നേതാക്കൾ ഓൺലൈൻ പഠനത്തിനാവശ്യമായ ടെലിവിഷനും ഇവർക്ക് ഒരുമാസത്തേക്കുള്ള ഭക്ഷ്യ വസ്തുക്കളും പച്ചക്കറിയും വീട്ടിലെത്തിച്ചു നൽകി.

കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ്.കെ.പൗലോസ് ടി.വി യും ഭക്ഷ്യ വസ്തുക്കളും പച്ചക്കറികിറ്റുകളും പ്രേംകുമാറിനും കുടുംബത്തിനും കൈമാറി. ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു , ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ജാഫർഖാൻ മുഹമ്മദ്,കെ.എസ്.യു ജില്ലാ പ്രസിഡണ്ട് ടോണി തോമസ് , കോൺഗ്രസ്സ് മണക്കാട് മണ്ഡലം പ്രസിഡണ്ട് ബി.സഞ്ജയകുമാർ,പി. എസ് ജേക്കബ് , വി.ജി സന്തോഷ്‌കുമാർ , യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദ്, യൂത്ത് കോൺഗ്രസ്സ് തൊടുപുഴ അസംബ്ലി പ്രസിഡണ്ട് വി.സി അനീഷ്, ലിജോ.എം.ജോസ്,ഷിനോ ഗോപിനാഥ്, മാത്യു ജോസഫ് , കെ.എസ്.യു ജില്ലാ കോ - ഓർഡിനേറ്റർമാരായ സി.എസ് വിഷ്ണുദേവ് ,ഫസൽ സുലൈമാൻ, ബിബിൻ ജോസഫ്, അനസ് ജിമ്മി ,ബ്ലെസ്സൺ ബേബി,ഫസൽ അബ്ബാസ് എന്നിവർ നേതൃത്വം നൽകി.

congress help4
Advertisment