Advertisment

‘നല്ല ആരോഗ്യമുള്ള ഒ​രു മ​നു​ഷ്യ​ന് സാധാരണ കാണാറുള്ളത് 36 ഇ​ഞ്ച് നെ​ഞ്ച​ള​വാണ്. ബോഡി ബിൽഡർ ആണെങ്കിൽ ചി​ല​പ്പോ​ൾ 42 ഇ​ഞ്ച് നെ​ഞ്ചു​ണ്ടാ​വും, എന്നാൽ കഴുതകളിലാണ് സാധാരണ 56 ഇഞ്ച് കാണാറുള്ളത് ; ചി​ല മൂ​രി​ക​ൾ​ക്ക് ഇത് 100 ഇ​ഞ്ച് ഉണ്ടാകും’ ;മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ്

New Update

അ​ഹ​മ്മ​ദാ​ബാ​ദ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ’56 ഇ​ഞ്ച് നെഞ്ച്’ അവകാശവാദത്തെ പ​രി​ഹ​സി​ച്ച് ഗു​ജ​റാ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ർ​ജു​ൻ മോ​ദ്വാ​ഡി​യ. ക​ഴു​ത​ക​ൾ​ക്ക് മാ​ത്ര​മാ​ണ് 56 ഇ​ഞ്ച് നെ​ഞ്ചു​ള്ള​തെ​ന്നാ​യി​രു​ന്നു ഗു​ജ​റാ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ മോ​ദ്വാ​ഡി​യ​യു​ടെ പരിഹാസം

Advertisment

publive-image

‘നല്ല ആരോഗ്യമുള്ള ഒ​രു മ​നു​ഷ്യ​ന് സാധാരണ കാണാറുള്ളത് 36 ഇ​ഞ്ച് നെ​ഞ്ച​ള​വാണ്. ബോഡി ബിൽഡർ ആണെങ്കിൽ ചി​ല​പ്പോ​ൾ 42 ഇ​ഞ്ച് നെ​ഞ്ചു​ണ്ടാ​വും. എന്നാൽ കഴുതകളിലാണ് സാധാരണ 56 ഇഞ്ച് കാണാറുള്ളത്. ചി​ല മൂ​രി​ക​ൾ​ക്ക് ഇത് 100 ഇ​ഞ്ച് ഉണ്ടാകും’ ഇങ്ങനെയായിരുന്നു മോ​ദ്വാ​ഡി​യ​യു​ടെ പരാമർശം.

മോദിയുടെ ഭക്തർക്ക് ഇക്കാര്യം മനസിലാകില്ലെന്നും അവർ ഈ വാദം ബുദ്ധിമുട്ടേതുമില്ലാതെ വിഴുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ത​ന്നെ​പ്പോ​ലെ 56 ഇ​ഞ്ച് നെ​ഞ്ച​ള​വു​ള്ള ഒ​രാ​ൾ​ക്കു മാ​ത്ര​മേ ശ​ക്ത​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു എ​ന്ന് 2014-ൽ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞിരുന്നു.

Advertisment