Advertisment

മദ്യപിച്ച് പോലീസുകാരനെ ആക്രമിച്ചു; കോൺഗ്രസ് എം.‌എൽ.‌എയുടെ മകൻ അറസ്റ്റിൽ

New Update

ബെംഗളൂരു: മദ്യപിച്ച് പൊലീസ് ഉദ്യോഗസ്ഥനെആക്രമിച്ച കേസില്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ മകന്‍ അറസ്റ്റില്‍. കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ നസീര്‍ അഹമ്മദിന്റെ മകന്‍ ഫയാസ് ആണ് അറസ്റ്റിലായത്.

publive-image

ബെംഗളൂരുവിലെ അമൃതല്ലി പൊലീസ്‌സ്റ്റേഷന് സമീപമാണ് സംഭവം. മദ്യപിച്ചിരുന്ന ഫയാസ് ഞായറാഴ്ച പുലര്‍ച്ചെ പൊലീസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഹെഡ്‌കോണ്‍സ്റ്റബിളിനെ ആക്രമിക്കുകയുമായിരുന്നു. ഫയാസിനൊപ്പം മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

arrest report
Advertisment