Advertisment

കോണ്‍ഗ്രസ് പ്രതിഷേധം; ഡല്‍ഹിയില്‍ നിരോധനാജ്ഞ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജന്തര്‍ മന്തര്‍ ഒഴികെയുള്ള സ്ഥലങ്ങളിലാണ് 144 പ്രഖ്യാപിച്ചത്. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയടക്കമുള്ള വിഷയങ്ങളിലാണ് കോണ്‍ഗ്രസ് പ്രതിഷേധം നടത്തുന്നത്. രാജ്യ തലസ്ഥാനങ്ങളിലും സംസ്ഥാന കേന്ദ്രങ്ങളിലും ആണ് പ്രതിഷേധ പരിപാടികള്‍ നടക്കുന്നത്.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് എം പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തും. വിജയ് ചൗക്കി്ല്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. എഐസിസി ആസ്ഥാനത്ത് നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തുന്ന മാര്‍ച്ചില്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അതേസമയം രണ്ട് മാര്‍ച്ചുകള്‍ക്കും ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു. കോണ്‍ഗ്രസിന്റെ സമരപരിപാടികളെ തുടര്‍ന്ന് പൊലീസ് സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ട്. വിലക്കയറ്റത്തെ കുറിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാണ് മന്ത്രി നല്‍കിയത് എന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇന്ന് പാര്‍ലമെന്റിലും വിഷയം ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

വിലക്കയറ്റം വിഷയത്തില്‍ രാജ്യസഭയിലും ലോക്സഭയിലും കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തിന്റെ എതിരെയുള്ള അടിയന്തര നോട്ടീസും കോണ്‍ഗ്രസിന്റേതായി ഇന്ന് ഇരുസഭകളിലും എത്തും. സഭ നിര്‍ത്തിവെച്ച് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.

Advertisment