Advertisment

കൊച്ചിയില്‍ കൊവിഡ് ബാധിതനായി മരിച്ച 69കാരന്‍ സഞ്ചരിച്ച ടാക്‌സിയുടെ ഡ്രൈവര്‍ക്കും കൊറോണ പൊസിറ്റീവ് ; ഡ്രൈവറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടത് മുപ്പതോളം പേര്‍ ; ബാങ്ക് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര് നിരീക്ഷണത്തില്‍

New Update

കൊച്ചി : കേരളത്തില്‍ കൊവിഡ് ബാധിതനായി മരിച്ച 69കാരന്‍ ദുബൈയിൽ നിന്ന് വരും വഴി എയര്‍പോര്‍ട്ടിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനായി വിളിച്ച ടാക്സി ഡ്രൈവറും കൊവിഡ് പൊസിറ്റീവ്  . ടാക്സി ഡ്രൈവറുടെ സമ്പര്‍ക്ക പട്ടികയിൽ മാത്രം മുപ്പതോളം പേരുണ്ടെന്നാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്.

Advertisment

publive-image

ഇവരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പട്ടികയിലുണ്ട്. രോഗ ബാധിതനായി മരിച്ച ആൾ താമസിച്ച ഫ്ലാറ്റിലെ ആളുകളേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

മരണാനന്തര ചടങ്ങുകൾക്ക് അടക്കം നിയന്ത്രണത്തിനുള്ള നിര്‍ദ്ദേശം നൽകിയാണ് മൃതദേഹം വിട്ടുകൊടുത്തിട്ടുള്ളത്. അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ച് മാത്രമെ സംസ്കാര ചടങ്ങുകൾ നടത്താനാകു. ഇവലെല്ലാം പതിനാല് ദിവസം നിരീക്ഷണത്തിൽ കഴിയുകയും വേണം

ന്യുമോണിയ ലക്ഷണങ്ങളോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലാക്കുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് നേരത്തെ തന്നെ ചികിത്സയിലായിരുന്നയാളാണ്. രോഗം രൂക്ഷമായതിനെ തുടര്‍ന്ന് തീവ്ര പരിചപണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ആരോഗ്യ നില വഷളായി മരണം സംഭവിക്കുകയായിരുന്നു.

.

covid 19 corona death corona viruse
Advertisment