Advertisment

കൊറോണ പ്ര​തി​രോ​ധം; യു​ദ്ധ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ നിര്‍ദേശം നല്‍കി

New Update

പാ​ല​ക്കാ​ട്​: കൊറോണ വൈറസിനെ പ്ര​തി​രോ​ധി​ക്കാ​നായി ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ യു​ദ്ധ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ല്‍ നി​ര്‍​മി​ക്കാ​ന്‍ ത​ങ്ങ​ളു​ടെ കീ​ഴി​ലെ കോ​ച്ച്‌, എ​ന്‍​ജി​ന്‍​ നി​ര്‍​മാ​ണ ഫാ​ക്​​ട​റി​ക​ളോ​ട്​ നി​​ര്‍​ദേ​ശി​ച്ചു.

Advertisment

publive-image

വെന്‍റി​ലേ​റ്റ​ര്‍, ആ​ശു​പ​​​ത്രി ക​ട്ടി​ല്‍, ട്രോ​ളി​ക​ള്‍, ഐ.​വി സ്​​റ്റാ​ന്‍​ഡ്​, സ്​​​ട്രെ​ച്ച​ര്‍, മാ​സ്​​ക്, സാ​നി​റ്റൈ​സ​ര്‍, വാ​ഷ്​ ബേ​സി​ന്‍​സ്, വാ​ട്ട​ര്‍ ടാ​ങ്ക്​ എ​ന്നി​വ നി​ര്‍​മി​ക്കാ​നാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. താ​ല്‍​ക്കാ​ലി​ക ഐ​സൊ​ലേ​ഷ​ന്‍ കേന്ദ്ര​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​നാ​വ​ശ്യ​മാ​യ ഫാ​ബ്രിക്കേ​ഷ​ന്‍, വെ​ല്‍​ഡി​ങ്​ മെ​ഷീ​നു​ക​ള്‍ നി​ര്‍​മി​ക്കാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ലോ​ക്​​ഡൗ​ണി​ല്‍ ഉ​ല്‍​​പാ​ദ​നം നി​ല​ച്ച ഏ​ഴ് സ്വ​ത​ന്ത്ര​ നി​ര്‍​മാ​ണ യൂണിറ്റു​ക​ളി​ലെ​യും സോ​ണ്‍ അ​ടി​സ്​​ഥാ​ന​ത്തി​ലെ അ​റ്റ​കു​റ്റ​പ്പ​ണി കേ​​ന്ദ്ര​ങ്ങ​ളു​ടെ​​യും മേ​ല​ധി​കാ​രി​ക​​ള്‍ ഇ​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്ക​ണം.

ചെന്നൈ ഇ​ന്‍​റ​ഗ്ര​ല്‍ കോ​ച്ച്‌​ ഫാ​ക്​​ട​റി, ബം​ഗ​ളൂ​രു റെ​യി​ല്‍ വീ​ല്‍ ഫാ​ക്​​ട​റി, പ​ശ്ചി​മ ബം​ഗാ​ളി​ലെ ചി​ത്ത​ര​ഞ്​​ജ​ന്‍ ലോ​ക്കോ​മോ​ട്ടി​വ്​ വ​ര്‍​ക്​​സ്, ക​പൂ​ര്‍​ത്ത​ല റെ​യി​ല്‍ കോ​ച്ച്‌​ ഫാ​ക്​​ട​റി, വാ​ര​ണാ​സി​യി​ലെ ഡീ​സ​ല്‍ ലോ​ക്കോ​മോ​ട്ടി​വ്​ വ​ര്‍​ക്​​സ്​ തു​ട​ങ്ങി​യ​വ​ പ്ര​ധാ​ന നി​ര്‍​മാ​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​യാ​ണ്. ഉ​ത്ത​രേ​ന്ത്യ​യി​ലെ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​സ്​​കും സാ​നി​റ്റൈ​സ​റും നി​ര്‍​മി​ച്ച്‌​ തു​ട​ങ്ങി.

corona indian railway
Advertisment