Advertisment

കൊറോണായെ അതിജീവിക്കാൻ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ വൈദ്യുതി, വെളളം, ചാർജുകൾ ഒഴിവാക്കണം: സജി മഞ്ഞക്കടമ്പിൽ

New Update

കോട്ടയം: രാജ്യത്ത് കൊറോണായെ അതിജീവിക്കാൻ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ കാർഷിക മേഘലയും, തൊഴിൽ മേഘലയും അപ്പാടെ സ്ഥംഭിച്ചിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ല പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.

Advertisment

publive-image

ഈ സാഹചര്യത്തിൽ എല്ലാ വിഭാഗം ജനങ്ങളും സമ്പത്തിക ദുരന്തത്തിൽപ്പെട്ടിരിക്കുകയാണന്നും, ആയതിനാൽ സംസ്ഥാന സർക്കാർ കേരളത്തിലെ ഒരു മാസത്തെ വൈദ്യുതി, വെള്ളം, എന്നിവയുടെ ചാർജുകൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു.

തൊഴിൽ എടുക്കാൻ കഴിയാതെ കേരളത്തിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലേയ്ക്ക് എത്രയും പെട്ടന്ന് കയറ്റി വിടാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം കേരളത്തലെ ജനങ്ങൾ വരും ദിവസങ്ങളിൽ ഗുരുതര ഭീഷണികളെ നേരിടേണ്ട സാഹചര്യം ഉണ്ടാകുമെന്നും സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.

corona sajimanjakadabil
Advertisment