Advertisment

കോവിഡ് ലോക്ക്‌ഡൗണ്‍ മൂലം സ്ഥാപനം പൂട്ടാനിരിക്കുന്നതിന്റെ തലേന്ന്‌ രാത്രി ഭാഗ്യദേവത പ്രത്യക്ഷപ്പെട്ടു; രാത്രി ഏറെ വൈകിയെത്തിയ കസ്‌റ്റമര്‍ ഓര്‍ഡര്‍ ചെയ്‌തത്‌ കേവലം ഒരു ബിയര്‍ മാത്രം ;പക്ഷേ, ബിയറിന്റെ പണം നൽകുന്നതിനൊപ്പം നല്‍കിയ ടിപ്പ് കണ്ട്‌ ഉടമയുടെ കണ്ണ് തള്ളി !

New Update

കോവിഡ് ലോക്ക്‌ഡൗണ്‍ മൂലം സ്ഥാപനം രണ്ടാമതും പൂട്ടാനിരിക്കുന്നതിന്റെ തലേന്ന്‌ രാത്രിയാണ്‌ ക്ലബ്ബ് ഉടമ ബ്രന്‍ഡന്‍ റിങ്ങിന് മുന്നിൽ ഭാഗ്യദേവത പ്രത്യക്ഷപ്പെട്ടത്. അതെ, അക്ഷരാർത്ഥത്തിൽ ഭാഗ്യദേവത തന്നെ. ക്ലബ്‌ അടക്കുന്നതിന് തൊട്ടുമുമ്പ്‌ ലെതർ ജാക്കറ്റ് അണിഞ്ഞെത്തിയ മധ്യവയ്സകനെ കുറിച്ചാണ് ബ്രൻഡർ പറയുന്നത്.

Advertisment

publive-image

അന്ന് രാത്രി നടന്ന സ്വപ്ന തുല്യമായ സംഭവം വിശദീകരിച്ച് ബ്രൻഡർ ഫെയ്സ്ബുക്കിൽ കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. രാത്രി ഏറെ വൈകിയെത്തിയ കസ്‌റ്റമര്‍ ഓര്‍ഡര്‍ ചെയ്‌തത്‌ കേവലം ഒരു ബിയര്‍ മാത്രമാണ്.

പക്ഷേ, ബിയറിന്റെ പണം നൽകുന്നതിനൊപ്പം പതിവുള്ള ടിപ്സ് കണ്ട് ഉടമയുടെ കണ്ണ് തള്ളി. രണ്ടു ലക്ഷത്തിലധികം രൂപയാണ് ഏഴ് ഡോളർ വിലയുള്ള ബിയറിന് ആ കസ്റ്റമർ നൽകിയത്. സ്റ്റെല്ല ബിയറാണ്‌ ഇയാൾ ഓര്‍ഡര്‍ ചെയ്‌തത്‌.

ആദ്യം കണ്ടപ്പോള്‍ 300 ഡോളറാണെന്നാണ്‌ കരുതിയതെന്ന് ബ്രന്‍ഡന്‍ പറയുന്നു. പിന്നീടാണ്‌ 3000 ഡോളറെന്ന്‌ മനസിലായത്. പണം തന്ന് പോയ കസ്റ്റമറിന് അബദ്ധം പറ്റിയാതാകാമെന്ന് കരുതി ബ്രൻഡർ അദ്ദേഹത്തിന്റെ പിന്നാലെ ഓടി. ആളെ കണ്ട് കാര്യം പറഞ്ഞപ്പോൾ ലഭിച്ച മറുപടി കേട്ട് ബ്രൻഡർ ആദ്യമൊന്ന് പകച്ചു,

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ജോലിയില്ലാതാകുന്ന ക്ലബ്ബിലെ ജീവനക്കാർക്ക് വീതിച്ച് നൽകിക്കോളാനായിരുന്നു കസ്റ്റമറുടെ മറുപടി. കൊറോണ മൂലം രണ്ടു മാസത്തോളം ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശത്തെ ജീവനക്കാര്‍ക്ക്‌ ടിപ്‌സ്‌ വലിയ സഹായമായെന്നും ബ്രന്‍ഡന്‍ പറഞ്ഞു

covid 19 lock down
Advertisment