Advertisment

കൊ​റോ​ണ വൈറസ്: മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 2009 ആ​യി ... വു​ഹാ​നി​ല്‍ മാ​ത്രം 132 പേ​ര്‍ ചൊ​വ്വാ​ഴ്ച മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​

New Update

ബെ​യ്ജിം​ഗ്: ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 2009 ആ​യി. വൈ​റ​സി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യ വു​ഹാ​നി​ല്‍ മാ​ത്രം 132 പേ​രാ​ണ് ചൊ​വ്വാ​ഴ്ച മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 75,121 പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​ണെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Advertisment

publive-image

ക​ഴി​ഞ്ഞ ദി​വ​സം വൈ​റ​സ് ബാ​ധി​ച്ച്‌ വു​ഹാ​നി​ലെ വു​ച്ചാ​ന്‍ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ലി​യു ഷി​മിം​ഗും മ​ര​ണ​പ്പെ​ട്ടി​രു​ന്നു. കൊ​റോ​ണ​യു​ടെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ വു​ഹാ​നി​ല്‍ രോ​ഗി​ക​ളെ ക​ണ്ടെ​ത്താ​നാ​യി അ​ധി​കൃ​ത​ര്‍ വീ​ടു​വീ​ടാ​ന്ത​രം പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​താ​യി മാ​ധ്യ​മ റി​പ്പോ​ര്‍​ട്ടു​ക​ളി​ല്‍ പ​റ​ഞ്ഞു.

രോ​ഗി​ക​ളു​മാ​യി സ​മ്പര്‍​ക്കം പു​ല​ര്‍​ത്തി​യ എ​ല്ലാ​വ​രെ​യും നി​ര്‍​ബ​ന്ധി​ത പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കും.വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തു​ന്ന എ​ല്ലാ​വ​രെ​യും പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പാ​ര്‍​പ്പി​ക്കും. ഇ​തി​നാ​യി നി​ര​വ​ധി താ​ത്കാ​ലി​ക കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ന്നി​ട്ടു​ണ്ട്.

CORONA VIRUS DEATH
Advertisment