Advertisment

അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന് വാശിപിടിച്ച് വുഹാനില്‍ നിന്നെത്തിയ പെണ്‍കുട്ടി ; പോകരുതെന്ന് കാലുപിടിച്ച് ആരോഗ്യ വകുപ്പ്, ഒടുവില്‍ കളക്ടര്‍ ഇടപെട്ട് പിന്തിരിപ്പിച്ചു ; സംഭവം തൃശൂരില്‍

New Update

തൃശൂര്‍ : ചൈനയിലെ വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനിയ്ക്ക് ആരോഗ്യ വകുപ്പിന്റെ വിലക്ക് ലംഘിച്ച് വിവാഹ ചടങ്ങില്‍ പങ്കെടുക്കണമെന്ന് നിർബന്ധം. ഒടുവില്‍ വിവരം അറിഞ്ഞ ജില്ലാ കലക്ടറും ഡിഎംഒയും പെൺകുട്ടിയുടെ വീട്ടില്‍ എത്തി ബോധവത്കരണം നടത്തിയതോടെ ആണ് സ്വന്തം തീരുമാനത്തില്‍ നിന്നും വിദ്യാർത്ഥിനി പിന്മാറിയത്. തൃശൂരാണ് സംഭവം.

Advertisment

publive-image

ആരോഗ്യവകുപ്പിന്റെ നീരിക്ഷണത്തിലുള്ള വിദ്യാർത്ഥിയാണ് അടുത്ത ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കണമെന്ന് വാശി പിടിച്ചത്. ഞായറാഴ്ച നടന്ന ഈ വിവാഹത്തില്‍ പങ്കെടുക്കരുതെന്ന് ആരോഗ്യ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. പോകുന്നില്ലെന്ന് വീട്ടുകാരും സമ്മതിച്ചിരുന്നു.

എന്നാല്‍ ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശം ലംഘിച്ച് വിദ്യാര്‍ത്ഥിനി വിവാഹത്തിന് പോകാന്‍ ഒരുങ്ങി. പിന്തിരിപ്പിക്കാൻ കഴിയാതെ വന്നതോടെ വീട്ടുകാര്‍ തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

Advertisment