Advertisment

കൊറോണ വൈറസ്; 276 ഡോക്ടര്‍മാര്‍ക്ക് പി.എസ്.സി. നിയമനശുപാര്‍ശ

New Update

തിരുവനന്തപുരം: കൊറോണ വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിലെ വിവിധ തസ്തികകളിലേക്ക് അടിയന്തരമായി പി.എസ്.സി. നിയമനശുപാര്‍ശ നല്‍കുന്നു. അസിസ്റ്റന്റ് സര്‍ജന്‍മാരുടെ 276 നിയമനശുപാര്‍ശകള്‍ വകുപ്പ് മേധാവിക്ക് കൈമാറി.

Advertisment

publive-image

വിവിധ ജില്ലകളില്‍ മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ 346 നിയമനശുപാര്‍ശകള്‍ വേഗത്തില്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ ലാബ് അസിസ്റ്റന്റിന്റെ 25 ഒഴിവിലേക്കും റേഡിയോഗ്രാഫര്‍ ഗ്രേഡ്-2 തസ്തികയുടെ നിയമനശുപാര്‍ശയും ഉടന്‍ തയ്യാറാക്കും.

ആരോഗ്യ വകുപ്പിലെ ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ്-2 തസ്തികയ്ക്ക് അഭിമുഖം ഒഴിവാക്കി എത്രയും വേഗം റാങ്കുപട്ടികകള്‍ തയ്യാറാക്കാനും നിര്‍ദേശം നല്‍കി. റാങ്കുപട്ടികയിലുള്ള, രേഖാപരിശോധന പൂര്‍ത്തിയാക്കാത്തവര്‍ക്ക് അവ ഹാജരാക്കുന്നമുറയ്ക്ക് നിയമനശുപാര്‍ശ നല്‍കാന്‍ ജില്ലാ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി.

അസിസ്റ്റന്‍റ് സര്‍ജന്‍മാരെ അടിയന്തരമായി നിയമിക്കുന്നതിലേക്ക് തപാല്‍വിലാസത്തിന് പുറമേ ഫോണ്‍ നമ്പര്‍കൂടി ഉള്‍പ്പെടുത്തിയാണ് നിയമനശുപാര്‍ശ വകുപ്പിന് കൈമാറിയത്. ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് നല്‍കുന്നത് നിര്‍ത്തിവെച്ചതിനാല്‍ സാധാരണ തപാലില്‍ അയക്കും. നിയമനത്തിന് ശുപാര്‍ശ ചെയ്തതിന്റെ അറിയിപ്പ് ബന്ധപ്പെട്ടവരുടെ പ്രൊഫൈലില്‍ സന്ദേശമായി അയച്ചു.അടിയന്തരസാഹചര്യം കണക്കിലെടുത്ത് തലസ്ഥാനത്തുള്ളവരെ മാത്രം പങ്കെടുപ്പിച്ചാണ് തിങ്കളാഴ്ച പി.എസ്.സി. യോഗം ചേര്‍ന്നത്.

corona virus
Advertisment