Advertisment

കൊറോണ ബാധയെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

New Update

ആലപ്പുഴ: കൊറോണ ബാധിതനെക്കുറിച്ച്‌ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. താമരക്കുളം സ്വദേശികളായ ശ്രീജിത്ത്, വികേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും വ്യാജ വാട്സ്‌ആപ്പ് സന്ദേശം ഫോര്‍വേഡ് ചെയ്യുകയായിരുന്നുവെന്നാണ് ലഭിച്ച വിവരം.

Advertisment

publive-image

കൊറോണ വൈറസ് ബാധയെക്കുറിച്ച്‌ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഡി ജി പി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചിരുന്നു.

ഇതിനു വേണ്ട നിര്‍ദ്ദേശം ജില്ലാ പോലീസ് മേധാവിമാര്‍, ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍, സൈബര്‍ സെല്‍ എന്നിവര്‍ക്ക് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

corona virus
Advertisment