Advertisment

കൊറോണ വൈറസ് ബാധ: കേന്ദ്ര സംഘം കൊച്ചിയിൽ എത്തി: സംസ്ഥാനത്ത് 288 പേര്‍ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിൽ

New Update

കൊച്ചി: കൊറോണ വൈറസ് ബാധയെന്ന സംശയത്തില്‍ സംസ്ഥാനത്ത് 288 പേര്‍ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലിരിക്കേ കേന്ദ്ര സംഘം കൊച്ചിയിൽ എത്തി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി രണ്ടു പേരടങ്ങുന്ന സംഘമാണ് എത്തിയത്നെ

Advertisment

publive-image

ടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംഘം കളമശ്ശേരി മെഡിക്കൽ കോളജില്‍ സന്ദർശനം നടത്തുമെന്നാണ് വിവരം. സംസ്ഥാനത്ത് 288 പേര്‍ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. ഇവരില്‍ കൂടുതല്‍ പേരും ചൈനയില്‍ നിന്നെത്തിയവരാണ്. എന്നാല്‍ ഇതുവരേയും ആരും രോഗലക്ഷണം പ്രകടിപ്പിച്ചിട്ടില്ല. ഏഴ് പേര്‍ ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീടുകളിലും നിരീക്ഷണത്തില്‍ തുടരും.

കണ്ണൂരില്‍ ചൈനയില്‍ നിന്നും മടങ്ങിയെത്തിയ 12 പേരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. പേരാവൂര്‍ സ്വദേശികളായ കുടുംബത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 12 പേരെയാണ് നിരീക്ഷിക്കുന്നത്. ഇവരെ 28 ദിവസത്തേക്കായിരിക്കും നിരീക്ഷിക്കുക. മലപ്പുറത്ത് ഒരാള്‍ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലാണ് കൊറോണ വൈറസ് പകരാനുള്ള സാധ്യത കണക്കിലെടുത്താണ് ഇയാളെ നിരീക്ഷിക്കുന്നത്. ഇയാളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisment