Advertisment

അമേരിക്കയില്‍ കൊവിഡ് മരണം ഒരുലക്ഷത്തിലേക്ക്, 16 ലക്ഷത്തിലേറെ രോഗികള്‍; ലോകത്ത് മരണം 3.46 ലക്ഷമായി

New Update

ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 2,808 പേര്‍. പുതിയതായി രോഗം സ്ഥിരീകരിച്ചത് 94,647 പേര്‍ക്ക്. ഇതോടെ കൊവിഡ് ബാധിച്ച് വിവിധ രാജ്യങ്ങളിലായി മരിച്ചവരുടെ എണ്ണം 3.46 ലക്ഷമായി ഉയര്‍ന്നു. 54.92 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 22.99 ലക്ഷം പേരുടെ അസുഖം ഭേദമായി. നിലവില്‍ 28.46 ലക്ഷം പേരാണ് ആശുപത്രികളില്‍ ചികിത്സ തുടരുന്നത്.

Advertisment

publive-image

അമേരിക്കയില്‍ നീണ്ട ദിവസങ്ങള്‍ക്ക് ശേഷം മരണനിരക്ക് കുറഞ്ഞ ദിവസമാണ് ഇന്നലെ. ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയത് ബ്രസീലിലാണ്. 703 പേര്‍. അമേരിക്കയില്‍ 603 പേരാണ് ഇന്നലെ മരിച്ചത്. മെക്‌സിക്കോയില്‍ 190 പേരും ഇന്ത്യയില്‍ 156 പേരും റഷ്യയില്‍ 153 പേരും യുകെയില്‍ 118 പേരുമാണ് ഇന്നലെ മരിച്ചത്. ബാക്കി രാജ്യങ്ങളിലൊക്കെ നൂറില്‍ താഴെയാണ് മരണം.

അമേരിക്കയില്‍ ഇതുവരെ 99,286 പേരാണ് മരിച്ചത്. 16.85 ലക്ഷം പേര്‍ക്കാണ് കൊവിഡ് കണ്ടെത്തിയത്. ഇതില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 11.34 ലക്ഷം പേരാണ്. ബ്രസീലില്‍ 22,716 പേരാണ് മരണമടഞ്ഞത്. ആകെ രോഗികള്‍ 3.63 ലക്ഷം. സ്‌പെയിനില്‍ 28,752, യുകെയില്‍ 36,793, ഇറ്റലിയില്‍ 32,785, ഫ്രാന്‍സില്‍ 28,367, ജര്‍മ്മനിയില്‍ 8,371 എന്നിങ്ങനെയാണ് മരണനിരക്ക്.

ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയില്‍ ഇന്നലെ പതിനൊന്ന് പേര്‍ കൂടി മരിച്ചതോടെ 390 ആയി ആകെ മരണം. രോഗികളുടെ എണ്ണം 72,560. പുതിയതായി 2,399 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഖത്തറില്‍ രണ്ടുപേരാണ് ഇന്നലെ മരിച്ചത്. ആകെ മരണം 23, രോഗികള്‍ 43,714. യുഎഇയില്‍ ഒരു മരണം മാത്രമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 245, രോഗികളുടെ എണ്ണം 29,485. കുവൈത്തില്‍ എട്ടുപേര്‍ മരിച്ചതോടെ 156 ആയി ആകെ മരണം, രോഗികളുടെ എണ്ണം 21,302. ബഹ്‌റൈനില്‍ ഇന്നലെ ഒരാള്‍ കൂടി മരിച്ചു. ഇതോടെ 14 ആയി കൊവിഡ് മരണം, രോഗികളുടെ എണ്ണം 9,138. ഒമാനിലും ഒരാള്‍ക്ക് കൂടി ജീവന്‍ നഷ്ടമായതോടെ 37 ആയി മരണം. ആകെ രോഗികളുടെ എണ്ണം 7,770.

covid 19 corona world corona death
Advertisment