Advertisment

പനിയും ചുമയുമുളളവരെ കയറ്റരുത്, എസി വേണ്ട, ബൈക്കിൽ ഒരാൾ മാത്രം'; ലോക്ക് ഡൗണിന് ശേഷം എങ്ങനെ? മോട്ടോർ വാഹന വകുപ്പിന്റെ ശുപാർശകൾ അറിയാം

New Update

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക് ഡൗൺ പിൻവലിച്ചാലും മുൻകരുതലുകൾ തുടരേണ്ടതുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്. കൊറോണ പടരുന്നത് തടയാനായി പൊതുവാഹനങ്ങളിൽ എസി ഉപയോ​ഗിക്കാൻ അനുവദിക്കരുതെന്നും ബസുകളിൽ കർട്ടൻ, കിടക്കവിരികൾ, ഭക്ഷണവിതരണം എന്നിവ പാടില്ലെന്നും മോട്ടോർ വാഹനവകുപ്പ് സർക്കാരിന് ശുപാർശ നൽകി.

Advertisment

publive-image

മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര പോകുന്ന വാഹനങ്ങൾ യാത്ര കഴിഞ്ഞ് അണുവിമുക്തമാക്കണം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന വാഹനങ്ങൾക്ക് ചെക്ക് പോസ്റ്റിൽ അണുവിമുക്തമാക്കാനുളള ക്രമീകരണങ്ങൾ ഉണ്ടാകണം, പനി, ചുമ, ജലദോഷം എന്നിവയുളളവരെ പൊതുവാഹനങ്ങളിൽ കയറ്റരുത് എന്നിങ്ങനെ നിരവധി നിർദേശങ്ങളാണ് മോട്ടോർവാഹന വകുപ്പ് മുന്നോട്ട് വെക്കുന്നത്.

മോട്ടോർ വാഹന വകുപ്പിന്റെ നിർദേശങ്ങൾ

1. യാത്രക്കാരുടെ വിവരശേഖരണത്തിന് ചെക്‌പോസ്റ്റുകളിൽ സംവിധാനം വേണം.

2. ഓട്ടോ ടാക്സി ഡ്രൈവർമാർക്കും കണ്ടക്ടർക്കും വീണ്ടും കഴിയുന്ന മാസ്കുകൾ നൽകണം.

3. ബസ്, ഓട്ടോ, ടാക്സി സ്റ്റാൻഡുകളിൽ സാനിറ്റൈസർ നിർബന്ധം.

4. യാത്രക്കാരുടെ എണ്ണം കുറക്കുന്നതിനാൽ നഷ്ടം നികത്താൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം

5. യാത്രക്കാർ പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങൾ വാഹനങ്ങളിൽ പ്രദർശിപ്പിക്കണം.

6. ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനസമയം വർധിപ്പിച്ച് അവധിദിവസങ്ങൾ കൂട്ടുക.

7. പൊതു വാഹനങ്ങളിലെ അടക്കം ഡ്രൈവറും ജീവനക്കാരും യാത്രക്കാരും മാസ്ക് ഉപയോഗിക്കണം. യാത്രക്കാർ ബസിൽ കയറുമ്പോൾ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. യാത്രക്കാർ തമ്മിൽ സുരക്ഷിത അകലം പാലിക്കണം.

8. കാറുകളുടെ മുൻസീറ്റിൽ ഡ്രൈവറും പിന്നിൽ രണ്ട് യാത്രക്കാരെയും മാത്രമേ അനുവദിക്കാവൂ. എസി ഉപയോഗിക്കരുത്, ഗ്ലാസുകൾ താഴ്ത്തിയിടണം.

9. ഇരുചക്രവാഹനമോടിക്കുന്നവർ ഫുൾവൈസർ ഹെൽമെറ്റ് ഉപയോഗിക്കണം, പിന്നിൽ ആളെ കയറ്റരുത്.

10. സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ഒറ്റ, ഇരട്ട നമ്പരുകളിൽ അവസാനിക്കുന്ന വാഹനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ നിരത്തിൽ ഇറങ്ങാൻ അനുവദിക്കണം.

11. ബസുകളിൽനിന്നുള്ള യാത്ര അനുവദിക്കരുത്. യാത്രക്കാർ പിൻവശത്തെ വാതിലിലൂടെ കയറുകയും മുന്നിലെ വാതിലിലൂടെ ഇറങ്ങുകയും വേണം. ഓഫീസുകളുടെ സമയം പുനഃക്രമീകരിച്ച് പൊതുസ്ഥലങ്ങളിൽ യാത്രക്കാർ കൂടുന്നത് ഒഴിവാക്കണം.

ഇതര സംസ്ഥാന ബസുകളിലെ യാത്രക്കാരുടെ പൂർണവിവരങ്ങൾ വെബ് അധിഷ്ഠിത ഡേറ്റാബേസിൽ ശേഖരിക്കണം. യാത്രക്കാരന്റെ മൊബൈൽഫോൺ നമ്പർ ശേഖരിച്ച് സഞ്ചാരപാത ഗൂഗിൾ ഹിസ്റ്ററിയിലൂടെ പരിശോധിക്കണം. യാത്ര തടഞ്ഞിട്ടുള്ള മേഖലയിൽനിന്നാണോ എത്തുന്നതെന്ന് കണ്ടെത്താൻ കഴിയണം.

വിവരങ്ങൾ വെളിപ്പെടുത്തേണ്ട നിയമപരമായ ബാധ്യത യാത്രക്കാർക്കായിരിക്കും. ഇതിന് തയ്യാറാകാത്തവരുടെ യാത്ര തടയും. നിർദേശങ്ങൾ അനുസരിക്കാത്തവർക്ക് പിഴ ചുമത്തും. യാത്രക്കാരെ എന്തെങ്കിലും കാരണവശാൽ നിരീക്ഷിക്കേണ്ടതുണ്ടെങ്കിൽ ആരോഗ്യവകുപ്പിന് ഉടൻ കണ്ടെത്താൻ കഴിയുന്നതിനുവേണ്ടിയാണ് ഈ ക്രമീകരണങ്ങളെന്നും മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കുന്നു

lock down corona virus
Advertisment