Advertisment

ചൈനയില്‍ ആള്‍ത്താമസമില്ലാത്ത അപ്പാര്‍ട്ടുമെന്റിലെ ശുചിമുറിയില്‍ കൊറോണ വൈറസ് സാന്നിധ്യം; ഹോങ്കോങ്ങില്‍ സാര്‍സ് പടര്‍ന്നുപിടിച്ചതിന് സമാനമായ സാഹചര്യമെന്ന് അധികൃതര്‍; ആശങ്ക

New Update

publive-image

Advertisment

ബെയ്ജിങ്: ചൈനയില്‍ ആള്‍ത്താമസമില്ലാത്ത അപ്പാര്‍ട്ടുമെന്റിലെ ശുചിമുറിയില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയത് അധികൃതരെ ആശങ്കയിലാക്കുന്നു. ക്ലോസറ്റിലും ഷവറിന്റെ പിടിയിലുമാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

ഈ അപ്പാര്‍ട്ടുമെന്റിന്റെ തൊട്ടു താഴെയുള്ള വീട്ടില്‍ അഞ്ചു പേര്‍ക്ക് ഒരാഴ്ച മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടുത്തെ ക്ലോസറ്റ് ഫ്‌ളഷ് ചെയ്യുമ്പോള്‍ അതിന്റെ ശക്തിയില്‍ വൈറസ് അടങ്ങുന്ന കണികകള്‍ വായുവില്‍ തങ്ങി മാലിന്യക്കുഴലിലൂടെ മുകളിലെത്തിയാതാകാമെന്ന് ഗവേഷകര്‍ പറയുന്നു.

17 വര്‍ഷം മുമ്പ് തകരാറിലായ മാലിന്യക്കുഴലിലൂടെയായിരുന്നു ഹോങ്കോങ്ങില്‍ സാര്‍സ് പടര്‍ന്നത്. അന്ന് 329 പേര്‍ക്ക് രോഗം ബാധിക്കുകയും 42 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഇതേ സാഹചര്യമാണ് ഇപ്പോള്‍ ചൈനയിലുമുള്ളതെന്ന് ഗവേഷകര്‍ പറയുന്നു.

Advertisment