Advertisment

കോവിഡ് 19, ടൈപ്പ് 1 പ്രമേഹസാധ്യത വർധിപ്പിക്കുമെന്നു പഠനം; ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികളുടെ എണ്ണം 80 ശതമാനം വർധിച്ചു

New Update

കോവിഡ് 19, ടൈപ്പ് 1 പ്രമേഹസാധ്യത വർധിപ്പിക്കുമെന്നു പഠനം. ബ്രിട്ടനിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ബ്രിട്ടനിൽ, കുട്ടികൾക്കിടയിൽ ടൈപ്പ് 1 പ്രമേഹം വർധിക്കുന്നതായി ഡയബെറ്റിസ്‌ കെയർ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു. ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികളുടെ എണ്ണം 80 ശതമാനം വർധിച്ചു.

Advertisment

publive-image

ലണ്ടനിലെ സെന്റ് മേരീസ് ഹോസ്പിറ്റലിലെ കാരൻ ലോഗന്റെ നേതൃത്വത്തിൽ മുപ്പതോളം കുട്ടികളിലാണ് പഠനം നടത്തിയത്. ഇവരിൽ ചിലർക്ക് കൊറോണ വൈറസ് ബാധ ഉള്ളതായും മറ്റു ചിലരെ മുൻപ് കൊറോണ വൈറസ് ബാധിച്ചിരുന്നതായും കണ്ടു.

പാൻക്രിയാസിലെ ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന കോശങ്ങൾ നശിക്കുന്ന അവസ്ഥയാണ് ജുവനൈൽ ഡയബറ്റിസ്‌ എന്ന് അറിയപ്പെടുന്ന ടൈപ്പ് 1 പ്രമേഹം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാവശ്യമായ ഇൻസുലിൻ ഉൽപാദിപ്പിക്കുന്നതിൽ നിന്നു ശരീരത്തെ തടയുന്നു.

പാൻക്രിയാസിലെ ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന കോശങ്ങളെ കൊറോണ വൈറസ് ആക്രമിക്കുന്നതു മൂലമാകാം ഇതെന്നും ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ പറയുന്നു

covid 19 corona virus
Advertisment