Advertisment

കൊറോണ വൈറസ് രോഗലക്ഷണങ്ങളുമായി ചൈനയിൽ നിന്നെത്തിയ യുവാവ് കളമശ്ശേരിയിൽ ചികിത്സയിൽ

New Update

കൊച്ചി: കൊറോണ വൈറസ് രോഗലക്ഷണങ്ങളുമായി ഒരാളെ കൊച്ചിയിലെ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ചൈനയിൽ ഒരു മാസത്തെ സന്ദർശനത്തിന് ശേഷം ഡിസംബർ 21-ാം തീയതി തിരിച്ചെത്തിയ മുപ്പത് വയസ്സുള്ള പുരുഷനാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

Advertisment

publive-image

വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ, ഇദ്ദേഹത്തിന് കൊറോണ വൈറസ് ബാധയുണ്ടോ എന്നതടക്കമുള്ള വിശദമായ വിവരങ്ങൾ ലഭ്യമാകൂ. പരിഭ്രാന്തി ആവശ്യമില്ലെന്നും, ജാഗ്രതയുടെ ഭാഗമായാണ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതെന്നും ആശുപത്രി അധികൃതരും അറിയിച്ചു. ഇദ്ദേഹത്തിന്‍റെ രക്തസാമ്പിൾ ഇന്ന് തന്നെ പുനെയിലെ ലാബിലേക്ക് അയക്കും.

അതേസമയം, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍, ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനി കോട്ടയത്ത് നിരീക്ഷണത്തിലാണിപ്പോൾ. വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും നിരീക്ഷണം തുടരുമെന്നും ഡിഎംഒ അറിയിച്ചു.

Advertisment