Advertisment

കൊറോണ ബാധിച്ച്‌ മരിച്ച പോത്തന്‍കോട് സ്വദേശിയുടെ മകളുടെ പരിശോധനാഫലം നിര്‍ണായകമാകും

New Update

തിരുവനന്തപുരം: കൊറോണ ബാധിച്ച്‌ മരിച്ച പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസിന്‍റെ മകളുടെ പരിശോധനഫലം നിര്‍ണായകമാകും. കെ.എസ്.ആര്‍.ടി.സി വികാസ്ഭവന്‍ ഡിപ്പോയിലെ കണ്ടക്ടറായ ഇവര്‍ അവസാനമായി ഡ്യൂട്ടി നോക്കിയത് ഈ മാസം 17,19 തീയതികളിലായിരുന്നു. രണ്ട് ദിവസവും ഡബിള്‍ ഡ്യൂട്ടി ആയിരുന്നു ചെയ്തിരുന്നത്.

Advertisment

publive-image

പരിശോധനയ്ക്കായി മകളുടെ സ്രവം ആരോഗ്യവകുപ്പ് 29ന് എടുത്തിരുന്നു. മകളും അബ്ദുള്‍ അസീസും ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കിഴക്കേക്കോട്ടയില്‍ നിന്നും ചാക്ക ബൈപാസ് ഇന്‍ഫോസിസ് - ടെക്നോപാര്‍ക്ക് - കഴക്കൂട്ടം - വെട്ടു റോഡ് - പോത്തന്‍കോട് - വെഞ്ഞാറമൂട് ആണ് ഇവര്‍ ഡ്യൂട്ടി നോക്കിയ ബസിന്‍റെ റൂട്ട്.

നോണ്‍ എ.സി ലോ ഫ്ളോര്‍ ബസായിരുന്നു അത്. ഏറെ തിരക്കുള്ള റൂട്ട് ആയതിനാല്‍ തന്നെ ഇവരുടെ പരിശോധനാഫലം ആശങ്കയോടെയാണ് അധികൃതര്‍ കാത്തിരിക്കുന്നത്. കെ .എസ് .ആര്‍. ടി.സി ബസില്‍ യാത്ര ചെയ്തവരെയൊക്കെ കണ്ടുപിടിക്കുക ബുദ്ധിമുട്ടായിരിക്കും.

coronavirus pothankode
Advertisment