Advertisment

ഗൾഫിൽ കൊറോണാ ഭീഷണി കനക്കുന്നു. യു എ ഇയ്ക്ക് പുറമെ ബഹ്‌റൈൻ, സൗദി, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ പൗരന്മാർ ക്കാണ് മാരകമായ കോവിഡ് -19 കൊറോണാ വൈറസ് ഉള്ളതായി സ്ഥിരീകരിക്കപെട്ടത്.

New Update

ജിദ്ദ: ശക്തമായ ആരോഗ്യ പ്രതിരോധ നടപടികൾക്കിടയിലും ചില ഗൾഫ് രാജ്യങ്ങളിൽ കൊറോ ണാ ബാധ കാണപ്പെടാൻ ഇടയാവുന്നത് ഗൾഫ് മേഖലയിൽ കടുത്ത ആശങ്ക ഉയർത്തുകയാണ്. ഇതിനകം, യു എ ഇയ്ക്ക് പുറമെ ബഹ്‌റൈൻ, സൗദി, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ പൗരന്മാർ ക്കാണ് മാരകമായ കോവിഡ് - 19 കൊറോണാ വൈറസ് ഉള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ പ്രഭവ കേന്ദ്രം ഇറാൻ ആണെന്നതും ആശങ്കപ്പെടുത്തുന്നതാണ്. ഓരോ ഗൾഫ് രാജ്യത്തും മലയാളികൾ ഉൾപ്പെടെ ലക്ഷകണക്കിന് ഇന്ത്യക്കാരാണ് കഴിയുന്നതെന്നതിനാൽ ഇന്ത്യക്കും ഇത് ഏറെ ആശങ്ക ഉണ്ടാക്കുന്നതാണ്.

Advertisment

publive-image

തിങ്കളാഴ്ചയാണ് ഗൾഫിലെ പുതിയ കൊറോണാ ബാധ സംബന്ധിച്ച വാർത്ത വന്നത്. കുവൈ റ്റില്‍ മൂന്നു പേര്‍ക്കും ബഹ്‌റൈനില്‍ ഒരാള്‍ക്കും കൊറോണബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നാലു പേര്‍ക്കും രോഗം വന്നത് ഇറാനില്‍ നിന്നാണ്. ഇതിനകം, യു.എ.ഇയില്‍ 13 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പുതുതായി സൗദി, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലുള്ളവർക്കാണ് ബാധ ഉണ്ടായതായി റിപ്പോർട്ട്. ഇതിൽ, കുവൈത്തില്‍ വെച്ചാണ് ഒരു സൗദി പൗരന് കൊറോണ ബാധയുണ്ടെന്ന് ഉറപ്പായത്. സൗദി പൗരന്മാര്‍ക്കിടയില്‍ നിന്നുള്ള ആദ്യ കൊറോണ റിപ്പോർട്ട് ആണിത്. കുവൈ റ്റിൽ വെച്ച് വൈറസ് ബാധിതനായ സൗദി പൗരനെ അവിടെ വെച്ച് തന്നെ ചികിൽസിക്കാനും രോഗം ഭേദമായാൽ മാത്രം നാട്ടിലേയ്ക്ക് തിരിച്ചെത്തിക്കാനുമുള്ള ഏർപ്പാടുകൾ എടുത്തിട്ടു ണ്ടെന്ന് സൗദി ആരോഗ്യ വകുപ്പ് അറിയിച്ചു.

publive-image

ഇറാനിലെ മശ്ഹദില്‍നിന്ന് കഴിഞ്ഞ ദിവസം തിരിച്ചെത്തിയ മൂന്നു പേര്‍ക്കാണ് കുവൈത്തില്‍ കൊറോണബാധ സ്ഥിരീകരിച്ചത്. 53 കാരനായ കുവൈറ്റ് പൗരനും 61 കാരനായ സൗദി പൗരനു മാണ് കൊറോണ ഏറ്റിട്ടുള്ളതെന്ന് കുവൈത്ത് വാര്‍ത്ത ഏജന്‍സി കൂന റിപ്പോര്‍ട്ടു ചെയ്തു. ഇവർ മൂന്ന് പേരും കുവൈറ്റ് ആരോഗ്യ മന്ത്രാലത്തിന്റെ നിരീക്ഷണത്തിലും സംരക്ഷണത്തി ലുമാണ്. ഇതിന് പുറമെ, മറ്റൊരു 21 കാരനും കൂടി രോഗം സ്ഥരപ്പെട്ടതായി വിവരമുണ്ട്. ഇവ രുടെ ആരോഗ്യനില ഗുരുതരമല്ലെന്നും രോഗലക്ഷണങ്ങളുടെ പ്രാരംഭ സുചനകള്‍ മാത്രമാണ് ഇവരില്‍ കണ്ടെത്തിയതെന്നും കുവൈറ്റ് ആരോഗ്യമന്ത്രാലയം അറിയിച്ചു.

publive-image

ഇറാനില്‍നിന്നെത്തിയ സ്വദേശിക്ക് കൊറോണബാധ സ്ഥിരീകരിച്ചതായി ബഹ്‌റൈനും അറിയി ച്ചു. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ചികിത്സക്കും പരിശോധനകള്‍ ക്കുമായി ഇദ്ദേഹത്തെ സുലൈമാനിയ്യയിലുള്ള ഇബ്രാഹിം ഖലീല്‍ കാനു ഹെല്‍ത്ത് സെന്റിലെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളുമായി സമ്പർക്കമുണ്ടായിരുന്ന മുഴുവൻ പേരെയും കണ്ടെത്തി 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

publive-image

ഇറാനിൽ നിന്ന് തിരിച്ചെത്തിയ സ്‌കൂൾ ബസ് ഡ്രൈവറായ ബഹ്റൈൻ പൗരനാണ് രോഗ ബാധ. ഫെബ്രുവരി 21നാണ് ഇയാൾ ഇറാനിൽനിന്ന് ദുബൈ വഴി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താ വളത്തിൽ എത്തിയത്. എത്തുേമ്പാൾ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. പിന്നീടാണ് ഇയാളിൽ രോഗ ലക്ഷണങ്ങൾ പ്രകടമായത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും ബന്ധപ്പെട്ട അധികൃ തർ പരിശോധനക്ക് വിധേയരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്.

publive-image

ഇയാൾ കുട്ടികളെ എത്തിച്ചേരുന്ന സ്‌കൂളുകളിലെ വിദ്യാർത്ഥികളെയും പരിശോധനയ്ക്കും നിരീക്ഷണത്തിനും വിധേയമാക്കുന്നുണ്ട്. മുൻകരുതൽ എന്ന നിലയിൽ പ്രസ്തുത സ്കൂളുകൾ രണ്ടാഴ്ചത്തേക്ക് അടച്ചിടാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

രോഗ പ്രതിരോധനത്തിനായി സൗദി ആരോഗ്യ വകുപ്പ് കൈക്കൊള്ളുന്ന പഴുതടച്ച നടപടികൾ ഇതുവരെയും പൂർണ വിജയം തന്നെയാണ്. ചൈനയിലെ കൊറോണ വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമായ ഹുവാൻ നഗരത്തിൽ നിന്ന് പ്രത്യേക വിമാന മാർഗം അവിടെയുള്ള പൗരന്മാരായ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ സൗദി അറേബ്യ നാട്ടിലേയ്ക്ക് തിരിച്ചെത്തിച്ചിരുന്നു. അവരിൽ പോലും ആർക്കും കൊറോണ ബാധ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടില്ല. കടുത്ത പനി, ചുമ, ശ്വാസ തടസ്സം എന്നിവ കണ്ടാൽ വൈദ്യ സഹായം തേടണമെന്ന് ഓരോ രാജ്യങ്ങളിലും ആരോഗ്യ മന്ത്രാലയം ഉണർത്തിയിട്ടുണ്ട്.

Advertisment