Advertisment

ഇന്ത്യയില്‍ 24 മണിക്കൂറില്‍ 11,458 പേര്‍ക്ക് കൊവിഡ്, മരണം 386; രാജ്യത്ത് മൂന്ന് ലക്ഷത്തിലേറെ രോഗികള്‍, ആശങ്കയൊഴിയാതെ സംസ്ഥാനങ്ങള്‍

New Update

ഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂന്നുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 11,458 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണം 3.08 ലക്ഷമായത്. ഇന്നലെ മാത്രം 386 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചത്. ഇതോടെ ആകെ മരണം 8,884 ആയി. 1.45 ലക്ഷം പേര്‍ രോഗമുക്തരായെന്നും 1.54 ലക്ഷം പേര്‍ ചികിത്സയിലുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. ലോകത്ത് രോഗികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ നിലവില്‍.

Advertisment

publive-image

ഏറ്റവും കൂടുതല്‍ രോഗികളുളള മഹാരാഷ്ട്രയില്‍ ഇന്നലെ 3,493 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു. 3,717 പേരാണ് ഇതുവരെ ഇവിടെ മരിച്ചത്. ഡല്‍ഹിയില്‍ ഇന്നലെ ആദ്യമായി കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. 2,137 പേര്‍ക്ക് കൂടി അസുഖം ബാധിച്ചതോടെ 36,824 ആയി ആകെ രോഗികള്‍. 1,214 പേരാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ 40,698 പേര്‍ക്ക് രോഗമുണ്ടെന്നാണ് ഇതുവരെ കണ്ടെത്തിയത്. 367 പേര്‍ മരിക്കുകയും ചെയ്തു. ഇന്നലെ മാത്രം 18 പേര്‍ മരിക്കുകയും 1479 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഗുജറാത്തില്‍ 22,562 ആയി ഉയര്‍ന്നു കൊവിഡ് രോഗികളുടെ എണ്ണം. 1,416 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്.

കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുമായി പ്രധാനമന്ത്രി വീണ്ടും ആശയവിനിമയം നടത്തുന്നുണ്ട്. ജൂണ്‍ 16,17 തിയതികളില്‍ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച.

ലോക്ക് ഡൗണിലെ ഇളവുകളെക്കുറിച്ചും രാജ്യത്തെ കൊവിഡ് സാഹചര്യത്തെക്കുറിച്ചുമായിരിക്കും പ്രധാനമന്ത്രി സംസാരിക്കുക എന്നാണ് അറിയുന്നത്. സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൊവിഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തുന്ന ആറാമത്തെ വീഡിയോ കോണ്‍ഫറന്‍സാണിത്.

covid 19 corona virus
Advertisment