Advertisment

24 മണിക്കൂറിൽ ബ്രസീലിൽ 24,000 ത്തിലധികം കൊവിഡ് കേസുകൾ, ആയിരത്തിലേറെ മരണം; ലോകത്ത് മരണം 3.59 ലക്ഷം

New Update

ലോകമെമ്പാടും കൂടുതൽ പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ ബ്രസീലിൽ മാത്രം 24,151 പേർക്കാണ് പുതിയതായി കൊവിഡ് കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗം പിടിപെട്ടവരുടെ എണ്ണം 4.38 ലക്ഷമായി ഉയർന്നു. ഇറ്റലിയിൽ മരണസംഖ്യ 33,142 ആയി. കഴിഞ്ഞ ദിവസം മാത്രം 593 പേരാണ് മരിച്ചത്.

Advertisment

publive-image

ജോൺ ഹോപ്‌കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുപ്രകാരം 58.03 ലക്ഷം പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 24.13 ലക്ഷം പേരുടെ രോഗം ഭേദമായി. ആകെ 3.59 ലക്ഷം പേരാണ് മരിച്ചത്. ഇതിൽ കൂടുതൽ പേരും അമേരിക്കയിലും യുകെയിലുമാണ്.

ലോകത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത അമേരിക്കയിൽ 17.2 ലക്ഷം പേർക്കാണ് കൊറോണ വൈറസ് പിടിപെട്ടത്. അമേരിക്കയ്ക്ക് പിന്നിൽ ബ്രസീലിലും റഷ്യയിലുമാണ് കൂടുതൽ രോഗികൾ. റഷ്യയിൽ 3.79 ലക്ഷം പേർക്കും യുകെയിൽ 2.70 ലക്ഷം പേർക്കും സ്പെയിനിൽ 2.37 ലക്ഷം പേർക്കും ഇറ്റലിയിൽ 2.31 ലക്ഷം പേർക്കും രോഗമുണ്ട്.

അമേരിക്കയിൽ ഇതുവരെ 1,01,573 പേരാണ് മരിച്ചത്. യുകെയിൽ 37,919 പേരും ഫ്രാൻസിൽ 28,665 പേരും സ്പെയിനിൽ 27,119 പേരും ബ്രസീലിൽ 26,754 പേരും മരിച്ചു.

covid 19 corona virus corona world
Advertisment