Advertisment

കേസെടുക്കുന്നതിൽ വീഴ്​ച്ച; പൊലീസുകാര്‍ സ്റ്റേഷന് മുന്നിലെ റോഡ് വൃത്തിയാക്കണമെന്ന് കര്‍ണാടക ഹൈക്കോടതി

New Update

ബംഗളുരു : എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത പൊലീസുകാര്‍ സ്റ്റേഷന് മുന്നിലെ റോഡ് വൃത്തിയാക്കണമെന്ന് കര്‍ണാടക ഹൈക്കോടതി. ബസാര്‍ പൊലീസ് സ്‌റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്.എച്ച്.ഒ.) ഒരാഴ്ച റോഡ് വൃത്തിയാക്കണമെന്നാണ്കലബുറഗി ബെഞ്ച് ഉത്തരവിട്ടത്.

Advertisment

publive-image

തട്ടികൊണ്ടുപോകലുമായി ബന്ധപ്പെട്ട കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്നാണ് നടപടി. മകന്‍ സുരേഷിനെ കാണാതായതിനെ തുടര്‍ന്ന് താരാഭായ് എന്ന സ്ത്രീ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. ഒക്‌ടോബര്‍ 20നാണ് സുരേഷിനെ കാണാതായത്. ബസാര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയെങ്കിലും പൊലീസുകാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.

താരാഭായി മകനെ കാണാനില്ലെന്ന പരാതിയുമായി സ്‌റ്റേഷനിലെത്തിയതായി സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ സമ്മതിച്ചതായും ഇതുവരെ സുരേഷിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് റോഡ് വൃത്തിയാക്കണമെന്ന് ശിക്ഷ വിധിക്കുകയായിരുന്നു.

കൂടാതെ കലബുറഗി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും 'സീറോ എഫ്.ഐ.ആര്‍' എന്ന വിഷയത്തില്‍ വര്‍ക്‌ഷോപ്പ് സംഘടിപ്പിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയുണ്ടായിട്ടില്ലെന്നും കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും കലബുറഗി സിറ്റി കമീഷണര്‍ സതീഷ് വ്യക്തമാക്കി.

court order
Advertisment