Advertisment

ട്രയൽ റൺ പൂർത്തിയാക്കാത്ത കോവാക്സീന് എന്തിനാണ് കോവിഷീഡിനെക്കാൾ പണമുടക്കുന്നത്? കൊവിഷീൽഡിന് നിർമ്മാണ ചെലവ് 158 രൂപയാണ്, എന്തുകൊണ്ട് 200രൂപയ്ക്ക് ഇന്ത്യയിൽ വിൽക്കുന്നത്? ദാരിദ്യ രേഖക്ക് താഴെയുള്ളവർ എങ്ങിനെ വാക്സീൻ നൽകുെമന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം; രൺദീപ് സുർജെവാല

New Update

ഡല്‍ഹി: ട്രയൽ റൺ പൂർത്തിയാക്കാത്ത കോവാക്സീന് എന്തിനാണ് കോവിഷീഡിനെക്കാൾ പണമുടക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജെവാല. കൊവിഷീൽഡിന് നിർമ്മാണ ചെലവ് 158 രൂപയാണ്. അങ്ങനെയെങ്കിൽ എന്തുകൊണ്ട് 200രൂപയ്ക്ക് ഇന്ത്യയിൽ വിൽക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സീറം ഇൻസ്റ്റിറ്റ്യൂട്ട് മരുന്ന് പൊതുവിണയിൽ 500 ശതമാനം ലാഭത്തിനാണ് വിൽക്കുന്നത്.

publive-image

ദാരിദ്യ രേഖക്ക് താഴെയുള്ളവർ എങ്ങിനെ വാക്സീൻ നൽകുെമന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. വാക്സീനിൽ ജനങ്ങൾക്ക് വിശ്വാസം ഉണ്ടാക്കാൻ പ്രധാനമന്ത്രിയെ പോലുള്ള ഒരു നേതാവ് സ്വീകരിക്കുന്നത് ഉപകരിക്കും. എന്നാൽ കോൺഗ്രസ് ഇക്കാര്യങ്ങളിൽ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.

covishield covaccine covaccine and covishield
Advertisment