Advertisment

കോവിഡില്‍ പകച്ച് കര്‍ണാടക; സെപ്റ്റംബറില്‍ രോഗം സ്ഥിരീകരിച്ചവര്‍ രണ്ടു ലക്ഷമാകുമെന്ന് റിപ്പോര്‍ട്ട്

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

ബംഗളൂരു: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്‌. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗുജറാത്തിനെ പിന്തളളി കര്‍ണാടക നാലാമത് എത്തി. കഴിഞ്ഞ ദിവസം മാത്രം 3000ന് മുകളില്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 47000 കടന്നു.

Advertisment

publive-image

സെപ്റ്റംബര്‍ ഒന്നോടെ കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷം കടക്കുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് പ്രവചിക്കുന്നു.നിലവിലെ ട്രെന്‍ഡ് അനുസരിച്ചാണ് പഠനറിപ്പോര്‍ട്ട്.

കോവിഡിന്റെ തുടക്കത്തില്‍ മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡല്‍ഹി എന്നിവയില്‍ നിന്ന് വ്യത്യസ്തമായി കര്‍ണാടകയില്‍ രോഗവ്യാപനം നിയന്ത്രണ വിധേയമായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സ്ഥിതിയിലാണ് കര്‍ണാടക.

മറ്റു മെട്രോ നഗരങ്ങളിലെ പോലെ ബംഗളൂരുവിലും കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. 1500 ഓളം കേസുകളാണ് ഒാരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

covid 19 bangolre
Advertisment