Advertisment

'ചിലര്‍ ഈ സാഹചര്യം ആസ്വദിക്കുകയാണ്. അവര്‍ക്ക് പാവപ്പെട്ടവരെ സേവിക്കാന്‍ ഒരു ആഗ്രഹവുമില്ല. അവര്‍ക്ക് ജോലി ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ രാജിവയ്ക്കണം'...'; കോവിഡ് പ്രതിരോധത്തില്‍ കര്‍ണാടക ആരോഗ്യമന്ത്രിക്ക് എതിരെ ബിജെപി എംഎല്‍എ

New Update

ബെംഗളൂരു: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കര്‍ണാടകയില്‍ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ. ദേവനഗരിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ എം പി രേണുകാചാര്യയാണ് ആരോഗ്യമന്ത്രി കെ സുധാകറിന് എതിരെ രംഗത്തുവന്നിരിക്കുന്നത്. മഹാമാരിയെ നിയന്ത്രിക്കാനുള്ള കഴിവ് ആരോഗ്യമന്ത്രിക്കില്ലെന്നാണ് രേണുകാചാര്യയുടെ ആരോപണം.

Advertisment

publive-image

'ചിലര്‍ ഈ സാഹചര്യം ആസ്വദിക്കുകയാണ്. അവര്‍ക്ക് പാവപ്പെട്ടവരെ സേവിക്കാന്‍ ഒരു ആഗ്രഹവുമില്ല. അവര്‍ക്ക് ജോലി ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ രാജിവയ്ക്കണം'-രേണുകാചാര്യ പറഞ്ഞു.

'നിങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, രാജിവച്ച് മറ്റുള്ളവര്‍ക്ക് വഴിയൊരുക്കുക. ഭരണകക്ഷിയായ ബിജെപിയില്‍ അംഗമായിട്ടുപോലും നിങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് എനിക്ക് സങ്കടകരമാണ്.' രേണുകാചാര്യ പറഞ്ഞു.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സുധാകര്‍ രണ്ട് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ആവശ്യകത എന്താണെന്നും രേണുകാചാര്യ ചോദിച്ചു.

കഴിഞ്ഞദിവസം മാത്രം കര്‍ണാടകയില്‍ 50,112പേര്‍ക്കാണ് രോഗം ബാധിച്ചത്. 346പേര്‍ മരിച്ചു.17,41,046പേര്‍ക്കാണ് കര്‍ണാടകയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. 4,87,288പേര്‍ ചികിത്സയിലുണ്ട്.

covid 19 banglore
Advertisment